കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ച് അവശനിലയിൽ കണ്ടെത്തിയ യുവതി ഹോട്ടലിൽ മുറിയെടുത്തത് ആൺസുഹൃത്തുക്കൾക്കൊപ്പമാണെന്ന് ഹോട്ടൽ ജീവനക്കാരൻ. ഹോട്ടലിൽ എത്തിയപ്പോൾ യുവതിയെ താങ്ങിപിടിച്ചാണ് മറ്റുള്ളവർ കൊണ്ടുവന്നതെന്നും ഭക്ഷ്യവിഷ ബാധയേറ്റ് ചികിത്സ കഴിഞ്ഞ് വരികയാണെന്നുമാണ് ഇവർ പറഞ്ഞതെന്നും ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു.
28-ാം തീയതി വൈകിട്ട് ആറരയോടെയാണ് ഇവർ മുറിയെടുക്കാൻ വന്നത്. രണ്ട് പെൺകുട്ടികളും ബന്ധുക്കളാണെന്ന് പറഞ്ഞ് രണ്ട് യുവാക്കളും ഉണ്ടായിരുന്നു. പെൺകുട്ടികൾ കോഴിക്കോട് സ്വദേശികളാണെന്നും ജോലി ആവശ്യത്തിനുള്ള മെഡിക്കൽ പരിശോധനയ്ക്ക് കൊച്ചിയിൽ വന്നതാണെന്നും പറഞ്ഞു. ഒരു പെൺകുട്ടിക്ക് ട്രെയിനിൽവെച്ച് ബിരിയാണി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷ ബാധയേറ്റെന്നും ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി വരികയാണെന്നും 29-ന് രാവിലെ ചെക്ക് ഔട്ടാകുമെന്നുമാണ് പറഞ്ഞത്. പെൺകുട്ടികൾക്കാണ് മുറിയെന്നും മുറിയിലേക്ക് തങ്ങൾ വരില്ലെന്നും യുവാക്കൾ പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോട്ടലിലേക്ക് വരുമ്പോൾ ആ പെൺകുട്ടിക്ക് ബോധമുണ്ടായിരുന്നുവെങ്കിലും താങ്ങിയെടുത്ത് സുഖമില്ലാത്ത രീതിയിലാണ് കൊണ്ടുവന്നത്. പിന്നീട് നേരത്തെ വന്ന യുവാവാണ് ഈ പെൺകുട്ടിയെ മുറിയിൽനിന്ന് എടുത്തുകൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടി ഇവരെ വിളിച്ചുവരുത്തുകയായിരുന്നു.29-ാം തീയതി പൊലീസ് വന്നപ്പോളാണ് സംഭവം എന്താണെന്ന് തങ്ങൾ അറിഞ്ഞത്. പൊലീസ് വിവരങ്ങളെല്ലാം ശേഖരിച്ച് മടങ്ങിയെന്നും ഹോട്ടൽ ജീവനക്കാരൻ കൂട്ടിച്ചേർത്തു.