കൊച്ചി: ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്ക് സമീപം പുറങ്കടലിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ 1500 കോടിയുടെ ഹെറോയിന് പിന്നിൽ രാജ്യാന്തര മയക്കുമരുന്ന് സംഘമെന്ന് കണ്ടെത്തൽ. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് ലഹരി മാഫിയ സംഘം കൊച്ചിയിലേയ്ക്കു ലഹരി മരുന്ന് കടത്തിക്കൊണ്ടു വന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇറാൻ ബന്ധമുള്ള കള്ളക്കടത്ത് സംഘമെന്നാണ് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത്. മയക്ക് മരുന്നിന് പിന്നിൽ പാക് ബന്ധവും സംശയിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറാൻ ബോട്ടിലാണ് ഹെറോയിൻ എത്തിച്ചത്. പുറങ്കടലിൽ നങ്കൂരമിട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളിലേക്ക് ഹെറോയിൻ കൈമാറുന്നതിനിടെയാണ് സംഘം പിടിയിലായത്. ഹെറോയിൻ നിറച്ച ചാക്കിന് പുറത്ത് പാക് ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളുമുണ്ട്.
തമിഴ്നാട്ടിലെ ബോട്ടുടമകളെയും ഡി.ആർ.ഐ പിടികൂടിയിട്ടുണ്ട്. പിടിയിലായ ബോട്ടുടമ ക്രിസ്പിന് ലഹരിമരുന്ന് കടത്തിൽ പങ്കുണ്ടെന്നാണ് വിവരം. ബോട്ടിൽ നിന്ന് സാറ്റലൈറ്റ് ഫോണും കണ്ടെടുത്തു. നിരവധി രാജ്യാന്തര കോളുകൾ ഫോണിലേക്ക് വന്നതായി കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്തിനെ കുറിച്ച് എൻ.ഐ.എയും അന്വേഷണം തുടങ്ങി