കൊച്ചി: കളമശേരിയില്‍ കൂനംതൈയിലെ അപ്പാർട്ടുമെന്റില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സ്ത്രീയുടെ കൊലപാതകത്തില്‍ രണ്ടുപേർ പിടിയില്‍.കാക്കനാട് സ്വദേശി ഇൻഫോപാർക്കില്‍ ജീവനക്കാരനുമായ ഗിരീഷ്ബാബു, സുഹൃത്തായ ഖദീജ എന്നിവരാണ് പിടിയിലായത്.പെരുമ്ബാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടില്‍ ജെയ്സി എബ്രഹാം(55) ആണ് നവംബർ 17ന് കൊല്ലപ്പെട്ടത്. ജെയ്സിയുടെ പരിചയക്കാരനായിരുന്നു ഗിരീഷ്. ജെയ്സിയുടെ സ്വർണവും പണവും മോഷ്ടിക്കുന്നതിനായിരുന്നു കൊലയെന്ന് പൊലീസ് അറിയിച്ചു.
പണവും സ്വർണവും ജെയ്സിയുടെ പക്കല്‍ ഉണ്ടെന്ന് ഉറപ്പിച്ച് തന്നെയാണ് ഇയാള്‍ അപ്പാർട്ട്മെന്റില്‍ എത്തിയത്. ഹെല്‍മറ്റ് ധരിച്ച് അപ്പാർട്ട്മെന്റില്‍ ഗിരീഷ് എത്തുന്നതിന്റെയും തിരികെ വസ്ത്രം മാറി ഹെല്‍മറ്റ് ധരിച്ച് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍പൊലീസിന് ലഭിച്ചിരുന്നു. അപ്പാർട്ടുമെന്റിലെ ഈ ദൃശ്യങ്ങളുടെ വെളിച്ചത്തിലാണ് അന്വേഷണം നടന്നത്.ജെയ്സിയുടെ തലയില്‍ പത്തോളം മുറിവുകളുണ്ടായിരുന്നെന്നും തലയ്ക്ക് പിന്നില്‍ വളരെ ആഴത്തിലുള്ള മുറിവുണ്ടെന്നും സംഭവദിവസം പൊലീസ് പറഞ്ഞിരുന്നു. എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് മരണം കൊലപാതകമാണെന്ന് പൊലീസിനെ അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജെയ്സിയുടെ ആഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും സ്ഥലത്ത് നിന്നും കാണാതായിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ച യുവാവ് ഞായറാഴ്ച രാവിലെ 10.20ന് അപ്പാർട്ട്മെന്റിന് മുന്നിലെ റോഡിലൂടെ നടന്ന് പോകുന്നതായി കണ്ടെത്തി. 12.50ന് ഇയാള്‍ തിരികെ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. അപ്പോഴും ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടീ ഷർട്ടാണ് തിരികെ വരുമ്ബോള്‍ ധരിച്ചിരുന്നത്. പെരുമ്ബാവൂർ സ്വദേശിയാണ് ജെയ്സിയുടെ ഭർത്താവ്. നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും ഏറെക്കാലമായി ജെയ്സി അകന്നാണ് കഴിയുന്നത്. കാനഡയിലുള്ള ജെയ്സിയുടെ മകള്‍ നാട്ടിലെത്തിയിട്ടുണ്ട്.