കൊച്ചി നഗരത്തിൽ വൻ വെള്ളക്കെട്ട്; കളമശേരിയിലും തൃപ്പൂണിത്തുറയിലും വൻ വെള്ളക്കെട്ട്; റോഡിൽ ഗതാഗതം തടസപ്പെട്ടു; നാട്ടുകാർ ദുരിതത്തിൽ

കൊച്ചി; കൊച്ചി കളമശേരയിൽ വൻ വെള്ളക്കെട്ട്. മന്ത്രി പി.രാജീവിന്റെ മണ്ഡലമായ തങ്കപ്പൻ റോഡിലാണ് വൻ വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. വെള്ളക്കെട്ട് അതിരൂക്ഷമായതോടെ പ്രദേശ വാസികളെ രക്ഷിക്കാൻ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. എന്നാൽ, വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാതെ വീട്ടിൽ നിന്നും പുറത്തിറങ്ങില്ലെന്ന നിലപാടാണ് വീട്ടുകാർ സ്വീകരിച്ചത്. ഇതോടെ പ്രതിഷേധവും ശക്തമായി. നഗരസഭ അധികൃതരോ മന്ത്രി പി.രാജീവോ ഇവിടെ സ്ഥലത്ത് എത്തിയിട്ടില്ലെന്ന പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശാശ്വതമായി വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.

Advertisements

Hot Topics

Related Articles