കൊച്ചി : സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് കേരളമാകെ നടപ്പാക്കിയ ലൈഫ് ഭവനപദ്ധതിയിൽ കളമശേരി യിലെ പാവപ്പെട്ടവർക്ക് വീട് ലഭിക്കരുതെന്ന് യുഡിഎഫ് ഭരണസമിതി നിലപാട് എടുക്കുന്നതായി ആരോപിച്ച് എൽ ഡി എഫ് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി.
എൽഡിഎഫ് കളമശേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ മന്ദിരത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. നഗരസഭാ കവാടത്തിൽ സിപിഎം_ജില്ലാ സെക്രട്ടറി എസ്. സതീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.





സിപിഐ കളമശേരി മണ്ഡലം സെക്രട്ടറിയറ്റംഗം എസ് രമേശൻ അധ്യക്ഷനായി. സൗത്ത് കളമശേരിയിൽ നിന്ന് വെള്ളി യാഴ്ച രാവിലെ 10ന് മാർച്ച് ആരംഭിച്ചു. മേയ് 30ന് ഭൂമി ഡാറ്റ ബാങ്കിൽ നിന്ന് നീക്കിയ വിവരം കൗൺസിലിന് മുന്നിൽ മറച്ചുവെച്ച് നഗരസഭകൗൺസിലിനെ തെറ്റിധരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൽഡിഎഫ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ 2020 ജനുവരിയിൽ ഗുണഭോക്താക്കൾ കുടിൽകെട്ടി നടത്തിയ സമരത്തിൻ്റെ ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് സമയബന്ധിതമായി പദ്ധതി നടപ്പാക്കാൻ അന്ന് ധാരണയായതാണ്. എന്നാൽ പദ്ധതി ഭൂമി തരം മാറ്റുന്നതിൽ ഒളിച്ചുകളി നടത്തി താമസിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.2023ൽ ആവശ്യം രേഖപ്പെടുത്താതെ നൽകിയ തരം മാറ്റൽ അപേക്ഷയിൽ മേയ് 30ന് ഭൂമി ഡാറ്റാ ബാങ്കിൽ നിന്ന് നീക്കിയിരുന്നു.എന്നാൽ വിവരം കൗൺസിൽ യോഗത്തിൽ മറച്ചുവെക്കുകയും പദ്ധതിക്കായി നീക്കിവെച്ച 71 ലക്ഷം രൂപ വകമാറ്റി ചെലവാക്കാൻ ശ്രമിക്കുകയും ചെയ്തതായി എൽ ഡി എഫ് ആരോപിച്ചു.
പ്രതിപക്ഷം വലിയ പ്രതിഷേധ മുയർത്തിയാണ് വകയിരുത്തിയ തുക കവർന്നെടുക്കാനുള്ള നീക്കം ചെറുത്തത്. പദ്ധതിയിൽ ഭവന നിർമ്മാണം ആരംഭിക്കുന്നതുവരെ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി നിരന്തര സമരം നടത്തുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. സിപിഎം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ജില്ലാ കമ്മിറ്റിയംഗം കെ എൻ ഗോപിനാഥ്, എൽഡിഎഫ് നേതാക്കളായ പി എം മുജീബ് റഹ്മാൻ, എം ടി നിക്സൺ, കെ എം അബ്ദുൾ ജലീൽ, എ എം ജമാൽ തുടങ്ങിയവർ സംസാരിച്ചു.