കൊച്ചി: കലൂരില്‍ മതിലിടിഞ്ഞ് വീണ് അപകടം. ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് മതിലിനുള്ളില്‍ കുടുങ്ങിയത്. ഇവരെ അഗ്‌നിരക്ഷാസേന പ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.
ആന്ധ്ര ചിറ്റൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് മതില്‍ വീഴുകയും കാല്‍ അതിനകത്ത് കുടുങ്ങി പോകുകയുമായിരുന്നു. കാല്‍ കുടുങ്ങിയതൊഴിച്ചാല്‍ ഇവര്‍ക്ക് സാരമായ പരിക്കില്ല. ഓട വൃത്തിയാക്കി കോണ്ക്രീറ്റ് ചെയ്യുന്ന പണിയിലേര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കാലപ്പഴക്കം കാരണം മതില്‍ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം.