കൊച്ചിയിൽ സാർവദേശീയ മഹിളാ ദിനം എഫ് എസ് ഇ ടി ഒ സെമിനാർ നടത്തി 

കൊച്ചി: തുല്യത സ്വാതന്ത്ര്യം വികസനം എന്ന മുദ്രാവാക്യം ഉയർത്തി സാർവദേശീയ മഹിളാ ദിനത്തിനോടനുബന്ധിച്ച് എഫ് എസ് ഇ ടി ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.എറണാകുളം അധ്യാപക ഭവനിൽ സംഘടിപ്പിച്ച സെമിനാർ മഹാരാജാസ് കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറും എഴുത്തുകാരിയുമായ ഡോ.സുമി ജോയി ഓലിയപ്പുറം ഉദ്ഘാടനം ചെയ്തു.കെ ജി എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എൻ മിനി പ്രഭാഷണം നടത്തി.

Advertisements

എഫ് എസ് ഇ ടി ഓ ജില്ലാ വനിതാ കമ്മിറ്റി ചെയർപേഴ്സൺ കെ ജെ ഷൈന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ജോഷി പോൾ സ്വാഗതവും വനിത സബ് കമ്മിറ്റി കൺവീനർ രാജമ്മ രഘു നന്ദിയും പറഞ്ഞു.എഫ് സി ടി ഓ ജില്ലാ പ്രസിഡൻറ് ഏലിയാസ് മാത്യു,കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ സുനിൽകുമാർ,കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബെന്നി,കെ ജി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡയന്യൂസ് തോമസ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.