കൊച്ചി: തുല്യത സ്വാതന്ത്ര്യം വികസനം എന്ന മുദ്രാവാക്യം ഉയർത്തി സാർവദേശീയ മഹിളാ ദിനത്തിനോടനുബന്ധിച്ച് എഫ് എസ് ഇ ടി ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.എറണാകുളം അധ്യാപക ഭവനിൽ സംഘടിപ്പിച്ച സെമിനാർ മഹാരാജാസ് കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറും എഴുത്തുകാരിയുമായ ഡോ.സുമി ജോയി ഓലിയപ്പുറം ഉദ്ഘാടനം ചെയ്തു.കെ ജി എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എൻ മിനി പ്രഭാഷണം നടത്തി.
എഫ് എസ് ഇ ടി ഓ ജില്ലാ വനിതാ കമ്മിറ്റി ചെയർപേഴ്സൺ കെ ജെ ഷൈന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ജോഷി പോൾ സ്വാഗതവും വനിത സബ് കമ്മിറ്റി കൺവീനർ രാജമ്മ രഘു നന്ദിയും പറഞ്ഞു.എഫ് സി ടി ഓ ജില്ലാ പ്രസിഡൻറ് ഏലിയാസ് മാത്യു,കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ സുനിൽകുമാർ,കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബെന്നി,കെ ജി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡയന്യൂസ് തോമസ് എന്നിവർ പങ്കെടുത്തു.