കൊച്ചി കുണ്ടന്നൂർ കെ.എൻ.എ പ്ലാസായുടെ മുകൾ നില ഡമ്പിംങ് യാർഡ് ആയി; മാലിന്യങ്ങൾ നിറഞ്ഞതോടെ സ്ത്രീകൾക്ക് അടക്കം അസ്വസ്ഥത; ഛർദിലും അസ്വസ്ഥതകളും അനുഭവപ്പെട്ടവർ ആശുപത്രിയിൽ

കൊച്ചി: കുണ്ടന്നൂർ കെ.എൻ.എ പ്ലാസയുടെ കെട്ടിടത്തിന്റെ മുകൾ നില മാലിന്യ കേന്ദ്രമായി മാറുന്നതായി പരാതി. മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധവും പുഴുവരിക്കുകയും ചെയ്തതോടെ ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി. മരട് കുണ്ടന്നൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കെട്ടിടമാണ് ഇത്തരത്തിൽ ദുരിതപൂർണമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ മാലിന്യവും മാലിന്യം നിറഞ്ഞ അന്തരീക്ഷവും അതിരൂക്ഷമായതോടെ അഞ്ചു സ്ത്രീ ജീവനക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥതയും ഛർദിയും ബുദ്ധിമുട്ടുകളുമായി ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് റൂം ഉടമകൾ മരട് നഗരസഭയ്ക്കും ആരോഗ്യ വിഭാഗത്തിനും അടക്കം പരാതി നൽകിയിട്ടുണ്ട്. കെ.എൻ.എ പ്ലാസാ ഗ്രൂപ്പ് നിർമ്മിച്ച ഈ കെട്ടിടത്തിലെ മുറികൾ വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വിൽക്കുകയായിരുന്നു. എന്നാൽ, ഇതിന്റെ അറ്റകുറ്റപണികളും ശുചിയാക്കലും അടക്കം കെ.എൻ.എ പ്ലാസാ ഗ്രൂപ്പ് ചെയ്യണമെന്നാണ് കരാറുണ്ടായിരുന്നത്. എന്നാൽ, ഈ കരാർ പ്രകാരം യാതൊരു വിധ പ്രവർത്തനവും ഇവർ ചെയ്യുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. നിലവിൽ ഇവിടെയുള്ള ശുചിമുറികൾ എല്ലാം ഏറ്റവും മോശമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് കൂടാതെ ലിഫ്റ്റിൽ കയറാൻ പോലും സാധിക്കാത്ത അന്തരീക്ഷമാണ് എന്ന് ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ആളുകൾ പറയുന്നു. ഇത് കൂടാതെയാണ് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത സ്ഥിതി. ഇതെല്ലാം ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും ആരും നടപടിയെടുക്കുന്നില്ലെന്നാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമകളുടെ പരാതി.

Advertisements

Hot Topics

Related Articles