ടിക്കറ്റിന് 50 % ഇളവും , അധിക സർവ്വീസുമായി കൊച്ചി മെട്രോ: സർവ്വീസ് നടത്തുക ഒക്ടോബര്‍ 21ന്

കൊച്ചി: സംസ്ഥാനത്ത് ഒക്ടോബര്‍ 21ന് കൊച്ചി മെട്രോ അധിക സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ത്യൻ സൂപ്പര്‍ ലീഗ് മത്സരം നടക്കുന്നതു കൊണ്ടാണ് അധിക സര്‍വ്വീസ് നടത്തുക.

Advertisements

ജെഎല്‍എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്‌എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സര്‍വ്വീസ് 11.30ന് ആയിരിക്കും. രാത്രി പത്ത് മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാൻ ഇതുവഴി സാധിക്കും.

Hot Topics

Related Articles