കൊച്ചിയിലെ മോഡലുകളുടെ മരണം: തുടർച്ചയായി മുന്ന് ദിവസം യുവതികൾ പാർട്ടിയിൽ പങ്കെടുത്തു; ഹോട്ടൽ ഉടമ ബലമായി മയക്കു മരുന്ന് ചേർന്ന മദ്യം നൽകി ; അപകടത്തിൽ അടിമുടി ദുരൂഹത

കൊച്ചി : കൊച്ചിയിൽ മോഡലുകളായ യുവതികൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. രണ്ടു പേരും മൂന്ന് ദിവസം പാർട്ടിയിൽ പങ്കെടുത്തതായും , ഹോട്ടൽ ഉടമ ലോബിയിൽ വച്ച് ഇരുവർക്കും മയക്കു മരുന്ന് ചേർത്ത മദ്യം നൽകിയതായുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.

Advertisements

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹോട്ടല്‍ അധികൃതര്‍ അന്വേഷണസംഘത്തിനു കൈമാറിയ ഡി.വി.ആറിലുണ്ട്‌. കഴിഞ്ഞ മാസം 29, 30, 31 തീയതികളിലാണു പാര്‍ട്ടി നടന്നത്‌. 31 -ന്‌ അര്‍ധരാത്രി മടങ്ങുമ്പോഴായിരുന്നു വാഹനാപകടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രി ഒമ്പതു കഴിഞ്ഞു മദ്യം നല്‍കാന്‍ അനുവാദമില്ലാത്തതിനാല്‍ അപ്പോഴേക്കും സി.സി. ടിവിയും കമ്പ്യൂട്ടറും പ്രിന്ററുമെല്ലാം ഓഫ്‌ ചെയ്യും. ഇതൊന്നുമില്ലാതെയാകും മദ്യവിതരണം. കോറിഡോറില്‍ വച്ചു പെണ്‍കുട്ടികള്‍ക്കു മയക്കുമരുന്നു കലര്‍ന്ന മദ്യം നല്‍കാന്‍ ഹോട്ടലുടമ ശ്രമിച്ചെന്നാണു പൊലീസ്‌ ആരോപിക്കുന്നത്‌. എന്നാല്‍, മരിച്ചവര്‍ മദ്യം കഴിച്ചിരുന്നോ എന്നു സ്‌ഥിരീകരിക്കാന്‍ രക്‌തപരിശോധന നടത്തിയില്ല. ഡ്രൈവറുടെ രക്‌തസാമ്പിളും എടുത്തിട്ടില്ലെന്നാണു വിവരം.

ദൃശ്യങ്ങള്‍ മുഴുവന്‍ നല്‍കാത്തതിലും ആഡംബര കാര്‍ ഫോളോ ചെയ്‌തതിലുമുള്ള ദുരൂഹത അന്വേഷിക്കണമെന്നാണു മോഡലുകളുടെ അടുത്ത ബന്ധുക്കള്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്‌. കുണ്ടന്നൂരില്‍ വച്ച്‌ രണ്ടു വാഹനവും നിര്‍ത്തി സംസാരിക്കുന്നതായി സി.സി. ടി.വി. ദൃശ്യങ്ങളില്‍ കാണാം. നന്നായി മദ്യപിച്ചിട്ടുള്ളതിനാല്‍, ഈ നിലയില്‍ വണ്ടി ഓടിക്കരുതെന്നു മോഡലുകളുടെ വാഹനമോടിച്ചിരുന്ന അബ്‌ദുള്‍ റഹ്‌മാനെ ഉപദേശിക്കാനാണു താന്‍ വണ്ടി ഇടതുവശംചേര്‍ത്തു നിര്‍ത്തി സംസാരിച്ചതെന്നാണു സൈജു തങ്കച്ചന്റെ മൊഴി. പക്ഷേ, എന്തിനു തങ്ങളെ ഫോളോ ചെയ്യുന്നുവെന്നു സൈജുവിനോടു ചോദിച്ചതാണെന്നാണ്‌ അബ്‌ദുള്‍ റഹ്‌മാന്‍ പറഞ്ഞത്‌. ഇക്കാര്യത്തില്‍ വ്യക്‌തതയില്ല.

ലോബി, കാര്‍ പാര്‍ക്കിങ്‌ ഏരിയ, മുകളിലത്തെ ബാര്‍, താഴത്തെ ബാര്‍, ഡിസ്‌കോ ഫ്‌ളോര്‍ എന്നിവിടങ്ങളിലെ സി.സി. ടി.വി ദൃശ്യങ്ങള്‍ ഹോട്ടലധികൃതര്‍ പൊലീസിനു കൈമാറിയിട്ടുണ്ട്‌. എന്നാല്‍, രാത്രി ഒമ്പതിനു ശേഷമുള്ള ബാറിനകത്തെ ദൃശ്യങ്ങളില്ല. ഇതാണു ഹോട്ടലുടമയെ പ്രതിയാക്കിയത്‌.

ഡിസ്‌കോ ഫ്‌ളോറിനടുത്ത മുറിയിലിരുന്ന്‌ അന്‍സി കബീര്‍ പാടിയെന്നു മൊഴിയുണ്ട്‌. അതിനാല്‍, ഈ മുറിയിലെ ദൃശ്യവും പൊലീസ്‌ ചോദിച്ചിരുന്നു. അതിഥികളുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍, മുറികളില്‍ സി.സി. ടി.വികള്‍ ഇല്ലെന്നു ഹോട്ടല്‍ അധികൃതര്‍ പറഞ്ഞത്‌. പാട്ടിനോടു താല്‍പര്യമുള്ളയാളാണ്‌ അന്‍സി. മുകളിലത്തെ നിലയിലെ മ്യൂസിക്‌ സിസ്‌റ്റത്തിലെ പാട്ട്‌ ആസ്വദിച്ച്‌ ഡാന്‍സ്‌ ചെയ്യാനാണു അന്‍സി സുഹൃത്തായ അജ്‌ഞനയ്‌ക്കൊപ്പം വന്നത്‌. ഈ സംവിധാനം അടുത്തുള്ള ഹോട്ടലുകളിലില്ല. ഈ ആമ്പിയന്‍സ്‌ ആസ്വദിക്കാനാണു ആളുകള്‍ കൂടുതലും ഈ ഹോട്ടലില്‍ എത്തുന്നത്‌.

ഹോട്ടലിന്റെ പൊതു സ്‌ഥലത്തൊഴികെ മറ്റിടങ്ങളില്‍ ക്യാമറ വേണമെന്നു നിയമമില്ല. പിന്നെ അടുക്കളയിലും ഡൈനിംഗ്‌ ഹാളിലും കാമറ വയ്‌ക്കുന്നതു ജോലിക്കാരെ നിരീക്ഷിക്കാനാണ്‌. വി.ഐ.പി. വരികയും പോവുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ ലോബിയിലെ ക്യാമറകളില്‍ പതിയും. കൊച്ചി ടൂറിസം മേഖലയായതിനാല്‍, രാത്രി 12 വരെ തുറന്നുവയ്‌ക്കാറുണ്ട്‌.

ബാര്‍ അടച്ചശേഷവും രണ്ടു പെഗ്‌ മദ്യം അബ്‌ദുള്‍ റഹ്‌മാന്‍ തന്നോടു കെഞ്ചിയെന്നും താനാണു റോയിയോടു പറഞ്ഞു ശരിയാക്കികൊടുത്തതെന്നുമാണു സൈജു തങ്കച്ചന്‍ പറയുന്നത്‌. ഇതു മടങ്ങുന്നതിനു കുറെ മുമ്പാണ്‌. മദ്യത്തിനു പുറമേ മയക്കുമരുന്നും കഴിച്ചതാവാം നിയന്ത്രണം നഷ്‌ടപ്പെടാന്‍ കാരണമെന്നാണു പൊലീസ്‌ സംശയിക്കുന്നത്‌.
ഹോട്ടലുടമയെ കെട്ടിപ്പിടിച്ചു ചുംബനം നല്‍കി യാത്രപറഞ്ഞു സന്തോഷവതിയായി അന്‍സി ഹോട്ടല്‍ വിടുന്നതിന്റെ ദൃശ്യം കാണാം. പുറത്തെവിടെയോ വച്ചുണ്ടായ കശപിശയാണോ അപകടത്തിലേക്കു നയിച്ചത്‌ എന്നാണിനി അറിയാനുള്ളത്‌.

അന്‍സിയുടെ ഗതി മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാകരുതെന്നു പിതാവ്‌

തിരുവനന്തപുരം: ഹോട്ടല്‍ 18-ലെ സി.സി.ടി.വി ക്യാമറ ഹാര്‍ഡ്‌ ഡിസ്‌ക്‌ നഷ്‌ടപ്പെട്ടതിനെക്കുറിച്ച്‌ പ്രത്യേക അനേ്വഷണം വേണമെന്ന്‌ കാറപകടത്തില്‍ മരിച്ച അന്‍സിയുടെ പിതാവ്‌ കബീര്‍ ആവശ്യപ്പെട്ടു. തന്റെ മകള്‍ക്ക്‌ സംഭവിച്ചത്‌ മറ്റൊരു പെണ്‍കുട്ടിക്കും സംഭവിക്കരുതെന്നു അദ്ദേഹം പറഞ്ഞു.
പോലീസ്‌ അനേ്വഷണത്തില്‍ തൃപ്‌തിയുണ്ടെങ്കിലും അനേ്വഷണത്തിന്റെ ഗതി അനുസരിച്ച്‌ തുടര്‍നടപടി തീരുമാനിക്കും. ഔഡി കാര്‍ എന്തിനാണ്‌ പെണ്‍കുട്ടികള്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നതെന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.
നമ്ബര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ വിശദമായ അനേ്വഷണം വേണമെന്ന്‌ അപകടത്തില്‍ മരിച്ച അന്‍സിയുടെയും അഞ്‌ജന ഷാജന്റെയും കുടുംബങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.