കൊച്ചി പുറംകടലിൽ നിന്നും ആയിരം കോടി വില വരുന്ന ഹെറോയിൻ പിടിച്ചെടുത്തു; ഹെറോയിൻ പിടിച്ചെടുത്തത് ലക്ഷദ്വീപിൽ നിന്നെന്ന് കേന്ദ്ര സർക്കാർ പത്രക്കുറിപ്പ്; പിടികൂടിയ ലഹരി മരുന്ന് കൊച്ചിയിലെത്തിച്ചു

കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട; ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. ലക്ഷദ്വീപിൽ നിന്നാണ് ഹെറോയിൻ പിടികൂടിയതെന്നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പത്രക്കുറുപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. 220 കിലോ ഹെറോയിൻ ആണ് പിടികൂടിയത്. കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിൽ പുറങ്കടലിൽ നിന്നാണ് ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിൻ കണ്ടെത്തിയത്.

Advertisements

തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. പുറങ്കടലിലൂടെ നീങ്ങുന്നതിനിടെയാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ പിടികൂടി. അഗത്തിക്കടുത്ത് പുറംകടലിൽ നിന്നാണ് ബോട്ട് പിടികൂടിയത്. മലയാളികളും തമിഴ്‌നാട് സ്വദേശികളും അടക്കം 20 പേരാണ് ബോട്ടുകളിലുണ്ടായിരുന്നത്. ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്ഥാനിൽ നിന്നെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ അറിയിച്ചു,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ ആണിത്, കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു, ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിൻറെ ലക്ഷ്യമെന്ന് സൂചന. പിടിയിലായവർ കന്യാകുമാരി സ്വദേശികളാണ്.

Hot Topics

Related Articles