കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് ശ്രദ്ധേയമായത്. മോദി നല്ല നേതാവാണ്, ആരുമായും ഏറ്റുമുട്ടലിന് പോകാറില്ല.
ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ല,ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ല. കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇംഗ്ലീഷ് ദിനപത്രിത്തിലെ അഭിമുഖത്തിലെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സഭ വക്താവ് പ്രതികരിച്ചു.സഭയ്ക്ക് ഈ രീതിയിൽ നിലപാട് ഇല്ല. ജനാധിപത്യ സംവിധാനത്തിൽ രാജ്യത്തെ ഭരണാധികാരിയെ ബഹുമാനിക്കുന്ന സമീപനമാണ് സഭയുടേത്.എന്നാൽ തലക്കെട്ട് പല വ്യാഖ്യാനങ്ങൾക്കും ഇടനൽകുന്നതായി. ഇതിലെ അതൃപ്തി പത്രത്തിനെ അറിയിച്ചു.
സിറൊ മലബാർ സഭ വക്താവ് ഫാദർ ആന്‍റണി വടക്കേക്കര ആണ് ഇക്കാര്യം അറിയിച്ചത്.കർദ്ദിനാൾ പറഞ്ഞ ചില വാക്കുകൾ അടർത്തിയെടുത്താണ് രാഷ്ട്രീയപ്രേരിതമായി വാർത്ത നൽകിയത്. ആലഞ്ചേരി പറഞ്ഞതിന്‍റെ സാരാംശം അങ്ങനെ അല്ലെന്നും അദ്ദേഹം പറഞ്ഞു.