മലയാള സിനിമയിലെ മറക്കാനാകാത്ത അഭിനേതാവാണ് നടന് പപ്പു. അദ്ദേഹത്തിന്റെ മകന് ബിനു പപ്പു ഇപ്പോള്‍ നിരവധി സിനിമകളില്‍ സ ജീവമാണ്. പപ്പുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഒരു അഭിമുഖത്തിലൂടെ പങ്കു വയ്ക്കുകയാണ് ബിനു പപ്പന്. ‘ അച്ചന് എപ്പോഴും വീട്ടില്‍ കാണാറില്ല.
എന്നാല്‍, വീട്ടിലുണ്ടെങ്കില്‍ അതു വലിയ ആഘോഷമാണ്. ഓണവും വിഷുവുമൊക്കെ വരുമ്പോള്‍ വരുന്നത് അച്ചനല്ല, കവറാണ്. ഡ്രസ് ഒക്കെ വാങ്ങി കൊടുത്തയയ്ക്കും. അച്ചന് വരുന്നെന്ന് അറിഞ്ഞാല്‍ വീട്ടില്‍ വല്യ സന്തോഷമാണ്. അച്ചന് വന്നാല്‍ പിന്നാലെ ഒരുപാട് ഫ്രണ്ട്സ് വരും. പിന്നെ ചീട്ടുകളിയായി. രാത്രി വൈകി വരുംവരെ ഒച്ചയും ബഹളവും. പെട്ടെന്നാകും അച്ചനെ രാവിലെ കാണാതാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏതെങ്കിലും ഷൂട്ടിങ് സ്ഥലത്തായിരിക്കും പിന്നെ അച്ചന്. അതു പെട്ടെന്നുള്ള സൈലന്‍സാണ്.പ്രശസ്ത നടന്റെ മകനായതുകൊണ്ടു മാത്രം സിനിമയിലൊന്നും ആകാന്‍ കഴിയില്ല. ഓരോരുത്തരും തങ്ങളുടെ കഴിവ് തെളിയിച്ചാല്‍ മാത്രമേ പ്രേക്ഷകര്‍ അംഗീകരിക്കൂ.
ഇന്നയാളുടെ മകനെന്ന് പറഞ്ഞ് തലയില്‍ വയ്ക്കാന്‍ പറ്റില്ലല്ലോ. നമ്മള് എന്താണെന്ന് ആദ്യം തെളിയിക്കണം. നമ്മള് ആരുടെ മകനുമാകട്ടെ, ഏതു ഫീല്‍ഡ് ആയിക്കോട്ടെ ആരുടെ മകനാണെങ്കിലും മകളാണെങ്കിലും എന്താണ് കഴിവെന്ന് ആദ്യം തെളിയിക്കണം.
അല്ലാതെ മറ്റുള്ളവര്‍ ഒരിക്കലും നമ്മളെ അംഗീകരിക്കില്ല. എന്നെ സംബന്ധിച്ച് എനിക്ക് പ്രിവിലേജുണ്ട്.ഞാന്‍ ഇന്നയാളുടെ മകനാണെന്ന് പോയി പറഞ്ഞാല്‍ ഒന്നുകില്‍ അവര്‍ അച്ചന്റെ കൂടെ വര്‍ക്ക് ചെയ്തവരായിരിക്കും. അല്ലെങ്കില്‍ അച്ചന്റെ ഒരു സുഹൃത്തായിരിക്കും. ആ ഒരു ആക്സസ് എപ്പോഴുമുണ്ട്. അത് ചൂഷണം ചെയ്യുന്നത് ശരിയായ കാര്യമല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്നും ബിനു പറയുന്നു.