ശസ്ത്രക്രിയയെ തുടർന്നുള്ള ട്രാൻസ്‌ജെൻഡർ അനന്യയുടെ ആത്മഹത്യ; എറണാകുളത്തെ റെനൈ മെഡിസിറ്റിയ്‌ക്കെതിരെ സർക്കാർ അന്വേഷണം

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്നു ട്രാൻസ്‌ജെൻഡർ അനന്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. എറണാകുളത്തെ റെനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം.

Advertisements

ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറിനാണ് (വിജിലൻസ്) അന്വേഷണച്ചുമതല. ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടർന്ന് അനന്യ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കാണിച്ച് പ്രിജിത്ത് പി കെ സമർപ്പിച്ച പരാതിയിലാണ് അന്വേഷണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്നു അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് അനന്യ ജീവനൊടുക്കിയത്. ഈ സാഹചര്യത്തിലാണ് ആശുപത്രിയ്‌ക്കെതിരെ സർക്കാർ കേസെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ചു അനന്യ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് അടക്കം പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നു സോഷ്യൽ മീഡിയയിൽ ആശുപത്രിയ്‌ക്കെതിരെ പരാതിയും ശക്തമായിരുന്നു. തുടർന്നാണ് ഇപ്പോൾ ആശുപത്രിയ്‌ക്കെതിരെ കേസെടുക്കാൻ അധികൃതർ തയ്യാറായത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.