കൊച്ചി: കേരളത്തിൽ ആദ്യമായി സഹകരണ സ്ഥാപനങ്ങൾക്കായി ഏസ്മണി ആവിഷ്കരിച്ച QR പേയ്മെന്റ് സിസ്റ്റം കോ – ഓപ്പറേറ്റീവ് രജിസ്ട്രാർ അദീല അബ്‌ദുല്ല ഐ എ എസ് ഉദ്‌ഘാടനം ചെയ്തു. മറൈൻ ഡ്രൈവിൽ നടന്ന കോ – ഓപ്പറേറ്റീവ് എക്സ്പോ 2022-ന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഓമശ്ശേരി സർവീസ് സഹകരണ ബാങ്ക് ആദ്യ QR പേയ്മെന്റ് സിസ്റ്റം ഏറ്റുവാങ്ങി.
പ്രീപെയ്ഡ് കാർഡ്, ഹിറ്റാച്ചി വൈറ്റ് ലേബൽ എ.ടി.എം/സി.ആർ.എം മെഷീൻ, സഹകരണ സേവ കേന്ദ്രം സോഫ്റ്റ്‌വെയർ, മൈക്രോ എ.ടി.എം മുതലായവ അടങ്ങുന്ന സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് കിറ്റ് ഉൾപ്പെടെയുള്ള അത്യാധുനിക സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ പുതുതലമുറ ബാങ്കുകളുമായി കിടപിടിക്കുന്ന തരത്തിൽ സഹകരണ ബാങ്കുകളെ ഉയർത്താൻ പ്രാപ്തരാക്കുക എന്നതാണ് ഏസ്മണിയുടെ ലക്ഷ്യമെന്ന് സി ഇ ഒ ജിമ്മിൻ ജെ കുറിച്ചിയിൽ പറഞ്ഞു.