കൊച്ചി: കൊച്ചിയിൽ ട്രാൻസ് ജെൻഡർ മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ആലപ്പുഴ സ്വദേശി ഷെറിൻ സെലിൻ മാത്യു (27) വിനെയാണ് ചക്കരപ്പറമ്പിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പങ്കാളിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് സെലിന്റെ സുഹൃത്തുക്കൾ പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
Advertisements