കൊച്ചി : മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളിൽ ദി വസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്തെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കോട്ടയത്തെ ആശുപത്രികളിൽ നിന്നു കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച് കൂടിനുള്ളിൽ ആണ് ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയി ലാണു മൃതദേഹം കണ്ടെത്തിയ തെന്ന് കരുതുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോള ജ് ആശുപത്രിയിൽ നിന്ന് ഇത്തരത്തിൽ വളർച്ചയെത്തിയ കുഞ്ഞി ന്റെ മൃതദേഹം സംസ്കരിക്കുന്ന തിനായി അയച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പുറമേനിന്ന് മൃത ദേഹം കൊണ്ടിട്ടതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട് .