കൊടകര കുഴൽപ്പണക്കേസ്: അന്വേഷണം പ്രഖ്യാപിച്ചത് പ്രഹസനം: സംസ്ഥാന സർക്കാരിന് എതിരെ ആരോപണവുമായി കെ.സി വേണുഗോപാൽ

കൊച്ചി: കൊടകര കുഴൽപ്പണ കേസ് ഇഡിയും ഐടിയും എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇപ്പോൾ നടക്കുന്ന പോലീസ് അന്വേഷണം ഉപ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ എന്തുകൊണ്ട് ഇഡിയും ഐടിയും തയ്യാറായില്ലായെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

കേരളത്തിലെ ഏറ്റവും വലിയ കുഴൽപ്പണ വേട്ടയാണ് കൊടകരയിൽ നടന്നത്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ബിജെപി ഇതര മുഖ്യമന്ത്രിമാരെ വ്യാജക്കേസുകൾ കെട്ടിച്ചമച്ച് ജയിലിൽ അടയ്ക്കാനും മോദി ഭരണകൂടം ഉപയോഗിക്കുന്ന ഇഡി, ഐടി വകുപ്പുകൾ എവിടെയാണ്? കള്ളപ്പണം നിയന്ത്രിക്കാൻ അധികാരത്തിൽ വന്നവരാണെന്നാണ് മോദി ഭരണകൂടം സ്വയം അവകാശപ്പെടുന്നത്. പാവപ്പെട്ടവനെ ദുരിതത്തിലാക്കി നോട്ട് നിരോധനം വരെ നടത്തിയത് കള്ളപ്പണ നിയന്ത്രിക്കാനല്ലെ ? ഇത്രയും കോടികളുടെ കള്ളപ്പണ വേട്ട നടത്തിയിട്ട് അത് അന്വേഷിക്കാൻ ഇഡിയും ആദായ വകുപ്പും തയ്യാറാകാത്തത് എന്താണ്? നിയമം ഒരു കൂട്ടർക്ക് മാത്രമുള്ളതാണോ?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്തുകൊണ്ട് നടപടി എടുത്തില്ലായെന്ന് കേന്ദ്രസർക്കാരും ധനകാര്യ മന്ത്രിയും മറുപടി പറയണം. ബിജെപിയുടെ കള്ളപ്പണം പിടിച്ചിട്ടും കേരളത്തിലെ പിണറായി വിജയന്റെ പൊലീസ് ഒന്നും ചെയ്തില്ല. ബിജെപിക്കെതിരെ വലിയൊരു ആയുധം കിട്ടിയിട്ട് എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നത്? ഇപ്പോൾ നടക്കുന്ന പോലീസ് അന്വേഷണം എല്ലാം വെറും പ്രഹസനമാണ് . ഉപതിരഞ്ഞെടുപ്പ് കഴിയുമ്‌ബോൾ അന്വേഷണത്തിന്റെ ആവേശം കുറയുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.