കോട്ടയം: കേരള ദളിത് ലീഡേഴ്‌സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻ്റേറിയനുള്ള പ്രഥമ അംബേദ്‌കർ അയ്യൻകാളി അവാർഡ് 2023 ന് ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി യെ തെരഞ്ഞെടുത്തു. ലോകസഭാഗം എന്ന നിലയിൽ 7 തവണകളിലായി (അടൂർ, മാവേലിക്കര ലോകസഭ സംവരണ മണ്ഡലം) കഴിഞ്ഞ 28 വർഷക്കാലത്തെ സേവനവും, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള സേവനങ്ങളേയും, സംസ്ഥാനത്തിനകത്തും പുറത്തും സംവരണ സമുദായങ്ങളുടെ വിവിധ വിഷയങ്ങൾ ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ് ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി തെരഞ്ഞെടുക്കപ്പെട്ടത്. ദളിത് – ജനാധിപത്യ ചിന്തകരും എഴുത്തുകാരും അക്കാദമിസ്റ്റുകളുമായ അഞ്ചംഗം അവാർഡ് നിർണ്ണയ സമിതിയാണ് അദ്ദേഹത്തിൻറെ പേര് നിർദ്ദേശിച്ചത്.
ഡോ. എ.കെ വാസു അദ്ധ്യക്ഷനും, ഡോ. എം.ബി മനോജ് (കാലി ക്കറ്റ് സർവ്വകലാശാല) ഡോ. ഒ.കെ സന്തോഷ് (മദ്രാസ് സർവ്വകസാശാല) ഡോ. ജോബിൻ ചാമക്കാല (ദേവമാതാ കോളേജ്, കുറവിലങ്ങാട്), ഡോ. ബെറ്റിമോൾ മാത്യു (എൻ.എസ്.എസ് കോളേജ് – നിലമേൽ) എന്നിവരടങ്ങിയ പാനലാണ് ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പേര് നിർദ്ദേശിച്ചത്. എസ്.സി, എസ്.ടി ഡവലപ്‌മെൻ്റ് കോർപ്പറേഷൻ, ദളിത് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻ്റ്’, ഡോ. അംബേദ്‌കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ് ചെയർമാൻ, റയിൽവേ ഡവലപ്‌മെൻ്റ് കമ്മറ്റിയുടെ തിരുവനന്തപുരം ഡിവിഷൻ ചെയർമാൻ, ഖാദി വില്ലേജ് ആൻ്റ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം, കൊങ്കൺ റയിൽവേ യൂസേഴ്‌സ് കൺസൾട്ടീവ് കമ്മറ്റി അംഗം, ലോകസഭയിലെ പ്രോടൈം സമിതി അംഗം, ചെയർപേഴ്‌സൺ പാനൽ അംഗം, ലോകസഭ ബിസിനസ് അഡ്വൈസറി കമ്മറ്റി അംഗം, കമ്മറ്റി ഓഫ് പ്രിവിലേജ്സ് അംഗം, ജൽശക്തി കൺസൾട്ടീവ് കമ്മറ്റി അംഗം, ഹെൽത്ത് ആൻ്റ് ഫാമിലി വെൽഫെയർ കമ്മറ്റി അംഗം, പെറ്റീഷൻ കമ്മറ്റി അംഗം, ഫിനാൻസ് കമ്മറ്റി അംഗം, ടൂറിസം ആൻ്റ് കൾച്ചറൽ കമ്മറ്റി അംഗം, ഉൾപ്പെടെ ലോകസഭയിൽ വിവിധ മേഖലകളിൽ തൻ്റെ സേവനം അനുഷ്ഠിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇൻഡോ – ചൈന സൗഹ്യദ യുവജന പ്രതിനിധി, നെഹ്റു യുവ കേന്ദ്ര പ്രതിനിധി, ഐ.എൽ.ഒ പ്രതിനിധി, അന്തർദേശീയ സെനട്ടേഴ്സ‌് മീറ്റിംഗ് അംഗം, യു.എൻ ജനറൽ അസംബ്ലി മീറ്റിംഗ് ഉൾപ്പെടെ വിവിധ അന്തർദേശീയ മീറ്റിംഗുകളിൽ പങ്കെടുത്തുകൊണ്ട് രാജ്യത്തിന്റെ ശബ്ദം കേൾപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. നെഹ്റു യുവകേന്ദ്രയുടെ വൈസ് ചെയർമാൻ, ടെലകോം അഡ്വൈസറി കമ്മറ്റി അംഗം, ഇൻകം ടാക്സസ് സമിതി അംഗം, നാണ്യവിള നിധി സമിതി അംഗം, സോണൽ റയിൽവേ സമിതി അംഗം, ഫിഷറീസ് ബോർഡ് മിനിസ്റ്ററി അംഗം, എസ്.സി എസ്.ടി എഡ്യുക്കേഷണൽ മോനിട്ടർ സമിതി അംഗം, ഇന്ത്യൻ നേഴ്‌സിംഗ് കൗൺസിൽ സമിതി അംഗം, ഷിപ്പിംഗ് ബോർഡ് മിനിസ്റ്ററി സമിതി അംഗം തുടങ്ങിയ വിവിധ സമിതികളിൽ സേവനം അനു ഷ്ഠിക്കുകയുമുണ്ടായി. ആദിവാസി കോൺഗ്രസ്, ദളിത് കോൺഗ്രസ് എന്നീ സംഘടനകൾക്ക് നേത്യനിരയിൽ പ്രവർത്തിച്ചു.
കശുവണ്ടി തൊഴിലാളി ക്ഷേമത്തിനായും കുട്ടനാട് പാക്കേജ്, എസ്.സി എസ്.ടി അട്രോസിറ്റീസ് ആക്റ്റ്, കൊല്ലം ചെങ്കോട്ട റയിൽവേ ലയിൻ അവഗണന, കെ.എ.എസ്.എൽ റിസർവേ ഷൻ, ഭരണഘടന സംരക്ഷണം എന്നിവയ്ക്കുവേണ്ടിയും നിരാഹാര സമരവും പ്രക്ഷോഭവും നടത്തി. അട്ടപ്പാടി മധുവിൻ്റെ കൊലപാതകം, മോഹിത് വെമുലയുടെ സ്ഥാപനമരണം, വാളയാർ പെൺകുട്ടികളുടെ കൊലപാതി കളെ ശിക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടും, മഹാത്മഗാന്ധി സർവ്വകലാ ശാലയിലെ ഗവേഷക ദീപ പി മോഹൻ്റെ ഗവേഷണ അവകാശ സമരം ഉൾപ്പെ ടെയുള്ളവയിൽ ഐക്യപ്പെടുകയും പിൻതുണയ്ക്കുകയും ചെയ്‌തു. ഫെബ്രുവരി 21 രാവിലെ 12 മണിക്ക് കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് നൽകും. ഡോ.എ.കെ വാസു, ഡോ. ജോബിൻ ചാമക്കാല, പി.ജി ഗോപി, ഡി.പി കാഞ്ചിറാം, ഐ.ആർ സദാനന്ദൻ, എ.കെ ലാലു, എസ്. അറുമുഖം, ജാനകി രാജപ്പൻ തുടങ്ങിയവർ
പത്രസമ്മേളനത്തിൽ പങ്കെടുത്തു.