കോട്ടയം കോടിമതയിൽ എം.സി റോഡിൽ വാഹനാപകടം; നിയന്ത്രണം നഷ്ടമായ ഓക്‌സിജൻ ടാങ്കർ റോഡരികിലേയ്ക്ക് ഇടിച്ചു കയറി; പെട്രോൾ പമ്പിലേയ്ക്കു ലോറി പാഞ്ഞു കയറാതിരുന്നത് ഭാഗ്യം കൊണ്ട്

കോട്ടയം: നഗരമധ്യത്തിൽ എം.സി റോഡിൽ വാഹനാപകടം. നഗരമധ്യത്തിൽ എം.സി റോഡിൽ കോടിമത പള്ളിപ്പുറത്ത് കാവിനു സമീപമാണ് അപകടമുണ്ടായത്. ഓക്‌സിജനുമായി എത്തിയ ടാങ്കർ ലോറി നിയന്ത്രണം നഷ്ടമായി റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. റോഡിന്റെ എതിർവശത്തേയ്ക്കായിരുന്നു ടാങ്കർ പോയിരുന്നതെങ്കിൽ വൻ അപകടം സംഭവിച്ചേനെ. ഈ ഭാഗത്ത് പെട്രോൾ പമ്പായിരുന്നു ഉണ്ടായിരുന്നത്.

Advertisements

ബുധനാഴ്ച വൈകിട്ട് ആഞ്ചരയോടെയായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്നു ടാങ്കർ ലോറി. കോടിമത പാലം കയറി മുന്നോട്ട് വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ടാങ്കർ, ലോറി റോഡരികിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ തട്ടുകട പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി ആളുകൾ കൂടി നിന്ന സ്ഥലത്തേയ്ക്കാണ് ടാങ്കർ ലോറി ഇടിച്ചു കയറിയത്. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. അപകട വിവരം അറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടിയിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.