കോടിമത നാലുവരി പാത സൗന്ദര്യ വത്കരണം : റോട്ടറി ക്ലബ് പിന്മാറുന്നു

കോട്ടയം : അപകടങ്ങൾ തുടർക്കഥയായ കോടിമത നാലുവരി പാതയെ മാതൃക റോഡ് ആക്കി സൗന്ദര്യ വൽക്കരിക്കുന്ന പദ്ധതിയിൽ നിന്ന് കോട്ടയം നോർത്ത് റോട്ടറി ക്ലബ്  പിന്മാറിയെന്ന് മുൻ പ്രസിഡൻ്റ് ഡോ. പി. ബിജു പറഞ്ഞു. സീറോ ആക്സിഡൻ്റ് സോണായി മാറ്റുക , കൂടാതെ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കാൻ ജനങ്ങൾക്ക് മാതൃക കാട്ടുക എന്നിവയായി രുന്നു റോട്ടറി ലക്ഷ്യം വെച്ചത്.

Advertisements

2022- 23 റോട്ടറി വർഷത്തിൽ 20 ലക്ഷം രൂപ ചിലവിട്ടാണ് പദ്ധതി ആരംഭിച്ചത്. സ്വകാര്യ കമ്പനിയുടെ സി.എസ് ആർ ഫണ്ട് ഉപയോഗിച്ചാണ് സൗന്ദര്യവൽക്കരണം , എന്നാൽ പരസ്യം പാടില്ലെന്ന നാഷണൽ ഹൈവേ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.  ഈ സാഹചര്യത്തിലാണ് പദ്ധതിയിൽ നിന്നും റോട്ടറി പിന്മാറിയതെന്ന് ഡോ. പി. ബിജു പറഞ്ഞു.

Hot Topics

Related Articles