കോടിമത പള്ളിപ്പുറത്ത് കാവ് ശ്രീഭദ്രകാളീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ മൂന്നു മുതൽ 13 വരെ നടക്കും

കോടിമത: പള്ളിപ്പുറത്ത് കാവ് ശ്രീഭദ്രകാളീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ മൂന്നു മുതൽ 13 വരെ നടക്കും. ഒക്ടോബർ മൂന്ന് വ്യാഴാഴ്ച വൈകിട്ട് 5.30 ന് നവരാത്രി മഹോത്സവത്തിന് തുടക്കമാകും. സുപ്രസിദ്ധ സംഗീതജ്ഞ മാതംഗി സത്യമൂർത്തി ഭദ്രദീപ പ്രകാശനം നിർവഹിക്കും. തുടർന്ന് സംഗീത സദസ് നടക്കും. മാതംഗി സത്യമൂർത്തി സംഗീത സദസ് അവതരിപ്പിക്കും. ഒക്ടോബർ നാല് വെള്ളിയാഴ്ച രാവിലെ ആറിന് ദേവീമാഹാത്മ്യ പാരായണം. എട്ടരയ്ക്ക് അക്ഷരശ്ലോക സദസ്. രാവിലെ 10 ന് സംഗീത സദസ്. മുഴിക്കുളം ഹരികൃഷ്ണൻ ഗാനാർച്ചന നടത്തും. 11.30 ന് അന്നദാനം. വൈകിട്ട് ആറിന് പാലാ സെന്റ് തോമസ് കോളേജിലെ സംസ്‌കൃതം എച്ച്.ഒ.ഡി റിട്ട.പ്രഫ.ഡോ.സി.ടി ഫ്രാൻസിസിന്റെ പ്രഭാഷണം. ഒക്ടോബർ അഞ്ച് ശനിയാഴ്ച രാവിലെ ആറിന് ദേവീമാഹാത്മ്യപാരായണം. 8.30 ന് സൗന്ദര്യലഹരിപാരായണം. രാവിലെ 10 ന് സംഗീത സദസ്. വൈകിട്ട് അഞ്ചിന് നാരായണീയ പാരായണം. ഒക്ടോബർ ആറ് ഞായറാഴ്ച രാവിലെ എട്ടിന് സംഗീത സദസ്. രാവിലെ 10 ന് നാരായണീയ പാരായണം. വൈകിട്ട് അഞ്ചിന് നാരായണീയ പാരായണം. ആറിന് പ്രഭാഷണം. കുരുക്ഷേത്ര ബുക്ക്‌സ് മാനേജിംങ് ഡയറക്ടർ കാ.ഭാ സുരേന്ദ്രൻ. ഒക്ടോബർ ഏഴ് തിങ്കളാഴ്ച രാവിലെ പത്തിന് സംഗീതസദസ്. വൈകിട്ട് ആറിന് പനച്ചിക്കാട് നവമി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. ഒക്ടോബർ എട്ടിന് രാവിലെ 10 ന് സോപാന സംഗീതം. വൈകിട്ട് ആറിന് പ്രഭാഷണം. ഒക്ടോബർ ഒൻപത് ബുധനാഴ്ച രാവിലെ ആറിന് ദേവീമാഹാത്മ്യ പാരായണം. 9ന് നാരായണീയ പാരായണം, സൗന്ദര്യ ലഹരി പാരായണം. വൈകിട്ട് അഞ്ചിന് നാരായണീയ പാരായണം. ഒക്ടോബർ പത്ത് വ്യാഴാഴ്ച രാവിലെ ആറിന് ദേവീമാഹാത്മ്യപാരായണം. വൈകിട്ട് അഞ്ചിന് ദീപാരാധനയ്ക്ക് ശേഷം പൂജവയ്പ്പ്. ആറിന് പള്ളിപ്പുറത്ത് കാവ് ഗീതാക്ലാസിലെ കുട്ടികളുടെ ഗീതാപാരായണം. ഏഴിന് പള്ളിപ്പുറത്ത് കാവ് സപ്തധ്വനി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഡാൻസ്. ഒക്ടോബർ 11 ന് രാവിലെ 10 ന് സംഗീത സദസ്. 11.30 ന് അന്നദാനം. ആറരയ്ക്ക് കോട്ടയം ബസേലിയസ് കോളേജ് സംസ്‌കൃത വിഭാഗം റിട്ട.മേധാവി പ്രഫ.പി.വി വിശ്വനാഥൻ നമ്പൂതിരിയുടെ പ്രഭാഷണം. എട്ടിന് മീനാക്ഷി എംനായർ അവതരിപ്പിക്കുന്ന നൃത്താർച്ചന. ഒക്ടോബർ 12 ശനിയാഴ്ച മഹാനവമി ദിനത്തിൽ രാവിലെ ഒൻപതിന് ക്ലാസിക്കൽ ഭജൻസ്. വൈകിട്ട് ആറിന് വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ് കോളേജ് കൊമേഴ്‌സ് വിഭാഗം അസോ.പ്രഫസർ ഗംഗാധരൻ നായരുടെ പ്രഭാഷണം. വൈകിട്ട് ഏഴരയ്ക്ക് ക്ഷേത്ര സ്മിത ബിജു അവതരിപ്പിക്കുന്ന നൃത്തം. രാത്രി എട്ടിന് തിരുവാതിരകളി. വിജയദശമി ദിനമായ ഒക്ടോബർ 13 ന് രാവിലെ ആറിന് പൂജയെടുപ്പ്, വിദ്യാരംഭം, ഭക്തിഗാനസുധ. വൈകിട്ട് ആറിന് പള്ളിപ്പുറത്ത് കാവ് വാദ്യകലാപീഠത്തിന്റെ നേതൃത്വത്തിൽ വിദ്യകലാനിധി രനീഷ് മോഹന്റെ ശിഷ്യണത്തിൽ ചെണ്ട അഭ്യസിച്ച വിദ്യാർത്ഥികളുടെ അരങ്ങേറ്റം. രാത്രി എട്ടിന് തിരുവാതിര കളി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.