കോടിമതയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: കോടിമത നാലുവരിപ്പാതയിൽ വാഹനങ്ങളുടെ കൂട്ടയിടി. അശ്രദ്ധമായി വലിയ വാഹനത്തെ മറികടന്നെത്തിയ കാർ, വലത്തേയ്ക്ക് വെട്ടിച്ചപ്പോൾ അപ്രതീക്ഷിതമായി മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് നേരിയ അപകടമുണ്ടായി. കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയ വെള്ളവുമായ പോയ മിനി ലോറി കാറിൽ ഇടിച്ചു. ഈ സമയം പിന്നാലെ എത്തിയ മറ്റൊരു ബൊളേറോ ജീപ്പും മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എം.സി റോഡിൽ നാലുവരിപ്പാതയിൽ ഗതാഗതക്കുരുക്കും ഉണ്ടായി.
ബുധനാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ കാർ വെള്ളവുമായി കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന മിനി ലോറിയെ അശ്രദ്ധമായി മറികടക്കുകയായിരുന്നു. തുടർന്ന്, അമിത വേഗത്തിൽ ലോറിയെ മറികടന്ന ഇവർ ഇൻഡിക്കേറ്റർ പോലും പ്രവർത്തിപ്പിക്കാതെ അതിവേഗം വലത്തേയ്ക്കു തിരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെട്ടന്ന് വലത്തേയ്ക്ക് വെട്ടിച്ച കാറിൽ ഇടിക്കാതിരിക്കാൻ മിനി ലോറി ബ്രേക്ക് ചെയ്തു. എന്നാൽ, ലോറി മുന്നോട്ട് നിരങ്ങി നീങ്ങുകയായിരുന്നു. തുടർന്ന്, കാറിൽ ലോറി ഇടിക്കുകയും ചെയ്തു. ഈ സമയം ലോറിയ്ക്കു പിന്നാലെ എത്തിയ മറ്റൊരു ജീപ്പ് ലോറിയിൽ ഇടിച്ചു. അപകടത്തെ തുടർന്ന് വാഹനങ്ങൾ റോഡിനു നടുവിൽ തന്നെ കിടന്നത് പതിനഞ്ച് മിനിറ്റോളം ഗതാഗതവും തടസപ്പെടുത്തി. അപകടത്തെ തുടർന്ന് എം.സി റോഡിലെ ഗതാഗത തടസം കൺട്രോൾ റൂം പൊലീസ് സംഘം എത്തിയാണ് നീക്കിയത്.