കണ്ണൂർ: കോടിയേരിയെന്ന നേതാവിന്‍റെ ശൂന്യതയ്ക്ക് സിപിഎമ്മില്‍ വലിപ്പമേറുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഓർമദിനം എത്തുന്നത്. സഖാവ് ഇല്ലാത്ത പോരായ്മ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ഒട്ടേറെപ്പേർ ഇപ്പോഴും വിളിക്കുന്നുവെന്ന് പറയുന്നു ഭാര്യ വിനോദിനി ബാലകൃഷ്ണൻ. കോടിയേരിയുടെ ഓർമയ്ക്കായി വീട്ടുമുറ്റത്ത് തയ്യാറാക്കിയ വെങ്കലപ്രതിമ, ഇന്ന് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും.
Advertisements
കോടിയേരി കടന്നുപോയതിന്‍റെ രണ്ടാണ്ട്. മറവിയിലേക്ക് പോകാത്ത ചിരി. ഓർമകള്‍ സമ്പന്നമാക്കുന്ന വീട്ടില്‍ ഇത്തവണ നേതാവിന്‍റെ വെങ്കലപ്രതിമയും. സ്മരണകള്‍ അടയാളപ്പെടുത്തിയാലും മാഞ്ഞുപോകുന്നില്ല വേദനകള്‍. സഖാക്കള്‍ക്കും കോടിയേരില്ലാ കാലം വലിയ ശൂന്യത നിറയ്ക്കുന്നതാണ്.