തിരുവല്ല : എൻ സി പി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല മുനിസിപ്പാലിറ്റി ഗാന്ധി സ്ക്വയറിൽ പുഷ്പാർച്ചനയും കോടിയേരി ബാലകൃഷ്ണൻ അനുശോചനവും നടത്തി. എൻ സി പി ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരിൽ ആദ്യക്ഷത വഹിച്ചു. കോടിയേരിയുടെ വേർപാട് ഇടതുപക്ഷത്തിനു മാത്രമല്ല പൊതുസമൂഹത്തിനും തീരാനഷ്ടമെന്ന് അദ്ദേഹം അനുസ്മരിച്ചു. നേതാക്കളായ മാത്യൂസ് ജോർജ്, പ്രൊഫ രാജശേഖരൻ നായർ, ചെറിയാൻ ജോർജ് തമ്പു, ജോസ് കുറഞ്ഞൂർ, വർഗീസ് മാത്യു, ബിനു തെള്ളിയിൽ, അഡ്വ. മാത്തൂർ സുരേഷ്, അഡ്വ. എം ബി നൈനാൻ, ജി രഖുകുമാർ, എ കെ നാസർ, പി എൻ മുരളിധരൻ, അനീഷ് മത്തായി, രാജൻ അനശ്വര, ഫിലിപ്പ് മാത്യു, ജേക്കബ് ഓതറ, ബൈജു മാത്യു, റിജിൻ കാരമുണ്ടക്കൽ, മുരളിദാസ്, രഞ്ജിത്ത് പി ചാക്കോ, ബിനോജ് തെന്നാടൻ, ബിജി തുമ്പമൺ, ബിജി റാന്നി, പി കെ റോയ്, ഗ്രേസ്, എൽസി എന്നിവർ സംസാരിച്ചു.