കൊടുങ്ങല്ലൂരിന് സമീപം കടലിൽ ഒഴുകിനടന്ന മൃതദേഹം കരക്കെത്തിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

തൃശൂർ: കൊടുങ്ങല്ലൂരിന് സമീപം കടലിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിലാണ് സംഭവം. കരയിൽ നിന്നും പതിനെട്ട് കിലോമീറ്റർ അകലെയാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. അഴീക്കോട് തീരദേശ പൊലീസ് മൃതദേഹം കരയിലെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മലപ്പുറം ജില്ലയിലെ താനൂരിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് ഒരാളെ കടലിൽ കാണാതായിരുന്നു. കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം കോട്ടപുഴയിൽ വഞ്ചി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയെയും കണ്ടെത്താനായിട്ടില്ല.

Advertisements

Hot Topics

Related Articles