പത്തനംതിട്ട : തൊഴിലാളി മേഖലയിലെ പ്രവർത്തനത്തോടൊപ്പം കാർഷിക മേഖലയുടെ പുരോഗതിയ്ക്കും വേണ്ടി യഗ്നിച്ച നേതാവ് ആയിരുന്നു അന്തരിച്ച മുൻ എഐസിസി അംഗം കൊടുമൺ ജി ഗോപിനാഥൻ നായർ എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്തനംതിട്ടയിൽ പറഞ്ഞു തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരമായ പോരാട്ടങ്ങൾ നടത്തിയ നേതാവായിരുന്നുവെങ്കിലും സ്ഥാനമാനങ്ങൾക്ക് വേണ്ടി മാത്രമായി നിൽക്കാതെ അവകാശങ്ങൾക്ക് വേണ്ടി പേരാടിയ നേതാവായിരുന്നു കൊടുമൺ ജി കാർഷിക മേഖലയുടെ പുരോഗതിയ്ക് അദ്ദേഹം നൽകിയ സംഭാവന മുൻനിറുത്തി അദ്ദേഹത്തിന് ഭാരത് ജ്യോതി അവാർഡ് ലഭിച്ചത് എന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് & ജനറൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.റ്റി.യു.സി ജില്ലാ കമ്മറ്റിയുടെ നേതൃത്തിൽ നടത്തിയ കൊടുമൺ ജി അനുസ്മരണവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പി.മോഹൻ രാജ് അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രോഫ സതീഷ് കൊച്ചു പറമ്പിൽ , കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു , എ.ഷംസുദീൻ, റിങ്കു ചെറിയാൻ, അനിഷ് വരി ക്കണ്ണാമല , ജെറി മാത്യു സാം, റനീസ് മുഹമ്മദ് , ആർ സുകുമാരൻ നായർ , അങ്ങാടിക്കൽ വിജയകുമാർ , സജി കെ സൈമൺ, റ്റി.സി തോമസ്, ഗ്രേസി തോമസ്, വർക്കി ഉമ്മൻ, എ.ജി ആനന്ദൻ പിള്ള , പി.കെ മുരളി, തോമസ് ശവുമേൽ , രമണൻ പള്ളിയ്ക്കൽ ,ജോൺ മുണ്ടപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു.