കൊടുങ്ങൂർ:പഴമയുടെ പ്രൗടിയിൽ തലയെടുപ്പോടെ നിൽക്കുന്ന മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രം ഇനി ചുമർ ചിത്ര ശോഭയിൽ.ക്ഷേത്രത്തിന്റെ ശ്രീകോവിൽ, മതിലുകൾ എന്നിവടങ്ങളിൽ ചുമർ ചിത്രങ്ങൾ വരച്ചു ഭംഗി ആക്കാൻ ആണ് ഉപദേശക സമിതിയുടെ തീരുമാനം. ഇതിന്റെ ആദ്യ ഘട്ടമായി ക്ഷേത്രത്തിന്റെ മുൻ വശത്തു ആരാഭാച്ചിരിക്കുക ചുമർ ചിത്ര വര അവസാന ഘട്ടത്തിൽ ആണ്. ഇത്തവണത്തെ പൂരത്തിന്റെ കൊടിയേറ്റ് ദിവസമായ മാർച്ചു 14 വൈകിട്ട് തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ചുമർ ചിത്രത്തിന്റെ മിഴി തുറക്കും.ചുമർ ചിത്ര കലാകാരൻ കൊടുങ്ങൂർ സ്വദേശി മധുസൂദനൻ നായരാണ് ഇത് ചുമര്‍ചിത്രം വരച്ചത്. ഭക്തർ വഴിപാട് ആയി ആണ് ഈ ചിത്രങ്ങൾ സമർപ്പിക്കുന്നത്. ഉത്സവത്തിനു ശേഷം ക്ഷേത്രത്തിന്റെ മറ്റിടങ്ങളിലും ചുമർ ചിത്രം വരായക്കാൻ ആണ് ഉപദേശക സമ്മതിയുടെ തീരുമാനം.കൂടാതെ ക്ഷേത്രത്തിന്റെ പടിപ്പുര വാതിൽ പഴമ നിലനിർത്തി നവീകരിക്കുന്ന ജോലിയും ക്ഷേത്രത്തിൽ പൂർത്തി ആയി, സുനിൽ ഡാവിഞ്ചി ആണ് പഴയ തനിമ നഷ്ടപ്പെടുത്താതെ ജോലികൾ പൂർത്തിയാക്കിയത്