കോട്ടയം: കൊടുങ്ങൂരിലെ കെ എസ് ആർ ടി സി ബസിൻ്റെ അപകടകരമായ യാത്രയ്ക്കെതിരെ പൊലീസ് നടപടി. കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പള്ളിക്കത്തോട് പൊലീസ് കേസെടുത്തു. വകുപ്പ് തല നടപടിയ്ക്കും ശുപാർശ ചെയ്തു.
Advertisements
സ്വകാര്യ ബസിൻ്റെ ഇടതു വശത്തുകൂടി ഓർടേക്ക് ചെയ്ത കെ എസ് ആർ ടി സി ബസിൻ്റെ യാത്രയുടെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് നടപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരു ബസുകൾക്കും ഇടയിൽപ്പെട്ട യുവതി തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ അശ്രദ്ധമായി വാഹനം റോഡിൽ നിർത്തിയതിന് സ്വകാര്യ ബസിനെതിരെയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.