കോട്ടയം : കോട്ടയത്ത് സംക്രാന്തിക്ക് സമീപം കുഴിയായിപ്പടിയിൽ പെരുമ്പാമ്പിനെ പിടികൂടി.ഏഴടിയോളം നീളമുള്ള പെരുമ്പാമ്പ് ആണിത്. കുഴിയാലിപ്പടി പൊന്നാറ്റിൻപാറ രാജു,മുയപ്പ് തോട്ടിൽ ഇട്ട മീൻവലയിലാണ്
പെരുമ്പാമ്പ് കുടുങ്ങിയത്.
Advertisements
കുഴിയാലിപ്പടി പൊന്നാറ്റിൻപാറ രാജു,
മുയപ്പ് തോട്ടിൽ ഇട്ട മീൻവലയിലാണ്
പെരുമ്പാമ്പ് കുടുങ്ങിയത്. ഇന്ന് രാവിലെ 7.30 ഓടെ മീൻ വല ഉയർത്തിയപ്പോഴായിരുന്നു പാമ്പിനെ കണ്ടത്. തുടർന്ന് പാറമ്പുഴയിൽ ഫോറസ്റ്റ് ഓഫീസ് അധികൃതരെ വിവരമറിയിച്ചു. ഇവർ എത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി. ഇതാദ്യമായാണ് കുഴിയാലിപ്പടി ഭാഗത്ത് പെരുമ്പാമ്പിനെ കാണപ്പെടുന്നത്.