യാത്രയ്ക്കിടെ യാത്രക്കാരൻ നെഞ്ചുവേദന; വൈക്കത്തിന് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു തിരിച്ചു വിട്ടു; ബസ് തിരിച്ചു വിട്ടത് കല്ലറയിൽ നിന്ന്

കോട്ടയം: ബസ് യാത്രക്കിടെ നെഞ്ചു വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസി ബസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു വഴി തിരിച്ചു വിട്ട് ബസ് ജീവനക്കാരുടെ സേവനം. കോട്ടയം വൈക്കം റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലാണ് യാത്രക്കാരന് നെഞ്ചു വേദന അനുഭവപ്പെട്ടത്. കോട്ടയത്തു നിന്നും വൈക്കം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബസ് കല്ലറ റൂട്ടിൽ എത്തിയപ്പോഴാണ് യാത്രക്കാരന് നെഞ്ചു വേദന എത്തിയത്. തുടർന്ന്, ഇദ്ദേഹം വിവരം അറിയിച്ചതോടെ ബസ് ജീവനക്കാർ അതിവേഗം ബസ് തിരിച്ചു വിടുകയായിരുന്നു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതായാണ് വിവരം. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.