കോട്ടയം : ഉമ്മൻചാണ്ടി സർക്കാർ കസ്തൂരി രംഗൻ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയ കോട്ടയം ജില്ലയിലെ നാലു വില്ലേജുകളെ കേന്ദ്രസർക്കാരിൻറെ പുതിയ വിജ്ഞാപനത്തിൽ വീണ്ടും കസ്തൂരിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.മേലുകാവ്, തീക്കോയി,പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ ഈ നാലു വില്ലേജുകളെ കസ്തൂരിയിൽ നിന്ന് ഒഴിവാക്കണമെന്നും കർഷകദ്രോഹ നടപടികളിൽ നിന്ന് കേന്ദ്രസർക്കാരും സംസ്ഥാന ഗവൺമെന്റും പിന്തിരിയണമെന്നും പ്രസ്തുത പഞ്ചായത്തുകളെ കസ്തൂരിയിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ അതിശക്തമായ സമരപരിപാടികളുമായിട്ട് കർഷക കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റാഷിദ് കൊല്ലം പറമ്പിൽ പ്രസ്താവിച്ചു.
Advertisements