കൊല്ലം: അതീവ ഗുരുതരാവസ്ഥയിൽ അവശനായി കഴിയുന്ന മഅ്ദനിയുടെ മോചനത്തിനായി കേരള, കർണാടക,കേന്ദ്രസർക്കാരുകൾ അനുഭാവപൂർവ്വമായ ഇടപെടലുകൾ നടത്തണമെന്ന് കൊല്ലം ജില്ല മഹല്ല് ചീഫ് ഇമാം സംയുക്ത വേദി നേതാക്കൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വിചാരണയുടെ പേരിൽ ജീവിതകാലം മുഴുവൻ വ്യക്തിസ്വാതന്ത്ര്യം തടയുന്ന നടപടി അംഗീകരിക്കാനാവില്ല.ഇത് കടുത്ത നീതി നിഷേധമാണെന്നും ഇമാമീങ്ങൾ ചൂണ്ടിക്കാട്ടി. ചീഫ് ഇമാം സംയുക്ത വേദി ചെയർമാൻ കുമ്മനം നിസാമുദ്ദീൻ അസ്ഹരി,കൺവീനർ സുലൈമാൻ ദാരിമി കാരാളി, ഡേ മൻസൂർ ഹുദവി കൊല്ലൂർവിള,പി എം എസ് എ ആറ്റക്കോയ തങ്ങൾ, തടിക്കാട് മുഹമ്മദ് ഫൈസി, ഡോ മജീദ് അമാനി കടപ്പാക്കട തുടങ്ങി നൂറിൽ പരം മസ്ജിദുകളിലെ ചീഫ് ഇമാമീങ്ങൾ പ്രസ്താവനയിൽ ഒപ്പുവച്ചു.