കോലീബി – എസ്.ഡി.പി.ഐ – കോർപ്പറേറ്റ് കൂട്ടുകെട്ടിന് മതേതര കേരളം തിരിച്ചടി നൽകണം : നാഷണൽ ലീഗ്

കോട്ടയം : തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ തിളക്കമാർന്ന വിജയം അട്ടിമറിച്ച് പാർലമെന്റിൽ ഇടതു പക്ഷ സ്വാധീനം ഇല്ലാതാക്കാൻ രൂപപ്പെട്ടിരിക്കുന്ന കോലീബി – എസ്.ഡി.പി.ഐ – കോർപ്പറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മതേതര കേരളം ജാഗ്രത പുലർത്തണമെന്ന് നാഷണൽ ലീഗ് സംസ്ഥാന നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് രംഗം പാരമ്യതയിലെത്തിയിട്ടും കൊട്ടിഘോഷിക്കപ്പെട്ട പല മണ്ഡലങ്ങളിലെയും ബി.ജെ.പി. സ്ഥാനാർത്ഥികളെ കാണാനില്ല. പ്രതിപക്ഷ നേതാവിന്റെയും ബി.ജെ.പി.പ്രസിഡൻ്റിൻ്റെയും വാർത്താ സമ്മേളനങ്ങളും പ്രസംഗങ്ങളും കോപ്പി പ്രിൻറുകൾ മാത്രമായി മാറിയിരിക്കുന്നു. രണ്ട് പേരുടെയും ലക്ഷ്യം ഇടതുപക്ഷ വേട്ട മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പിൽ അതി നിർണ്ണായക സ്വാധീന മേഖലയായ ഉത്തർ പ്രദേശ അടക്കമുള്ള സംസ്ഥാനങ്ങൾ പൂർണ്ണമായി ഒഴിവാക്കി രാഹുലും പ്രിയങ്കയും വേണുഗോപാലും കേരളത്തിൽ തമ്പടിച്ചിരിക്കുന്നത് എത്ര തെറ്റായ സന്ദേശമാണ് നൽകുന്നത്.

Advertisements

ഇടതില്ലാത്ത ഇന്ത്യയില്ലെന്നും രാഷ്ട്രീയ വിശ്വാസത്തിൽ ഇടതുപക്ഷത്തിന് സമമാകാൻ കോൺഗ്രസിനാകില്ലെന്നതും തെളിയിക്കപ്പെട്ട യാഥാർത്ഥ്യമാണ്. നിർണ്ണായക തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പോലും സംസ്ഥാനത്തുടനീളം കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തുടരുന്നത് പ്രബുദ്ധ ജനത ഗൗരവത്തോടെ കാണണം. കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങളെ മാസങ്ങൾക്ക് മുമ്പ് തന്നെ കോർപ്പറേറ്റുകളും ബി.ജെ.പിയും വിലക്കെടുത്തു കഴിഞ്ഞു.ഇടതു പക്ഷത്തിനെതിരെ അപവാദപ്രചരണങ്ങളുടെ കുമ്പാരമാണ് ഇത്തരം മാധ്യമങ്ങൾ അഴിച്ചു വിടുന്നത്. ഒന്നാം യു.പി.എ സർക്കാരിനെ കൃത്യതയോടെ ഇടതുപക്ഷം
നിയന്ത്രിച്ച ചരിത്രം കോർപ്പറേറ്റുകളെ അസ്വസ്ഥരാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടതുപക്ഷ രക്തത്തിനായി ദാഹിക്കുന്നവ വർക്കൊപ്പം സാമ്രാജ്യത്വ ഏജന്റുമാരും കേരളത്തിൽ വട്ടമിട്ട് പറക്കുന്നത് മതനിരപേക്ഷ മനസ്സു മനസ്സുകൾ ജാഗ്രതയോടെ കാണണമെന്നും അവർ അഭ്യർത്ഥിച്ചു. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ശക്തമായ സാനിധ്യമായി ഉയർന്നു വരേണ്ടത് എൽഡി.എഫിൻ്റെ മാത്രമല്ല നന്മ കാംക്ഷിക്കുന്ന ജനാധിപത്യ സമൂഹത്തിന്റെ ബാധ്യതയാണെന്ന പൊതു ബോധം ഉയർന്നു വന്നിരിക്കുന്നത് യൂ ഡി എഫിനെ അസ്വസ്ഥപ്പെടുത്തുകയാണെന്ന് അവർ പറഞ്ഞു. സംസ്ഥാന നേതാക്കളായ ജലീൽ പുനലൂർ, കൊച്ചു മുഹമ്മദ് സാഹിബ്, സലിം വാഴമറ്റം, കർമ്മാജി പത്തനംതിട്ട, പി.എ.നവാസ് എരുമേലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.