ഒടുവിൽ ഹൃദയത്തെയും വീഴ്ത്തി; ‘വർഷങ്ങൾക്ക് ശേഷ’ത്തിന് ബോക്സ്‌ ഓഫീസിൽ ഞെട്ടിക്കുന്ന കുതിപ്പ്

സംവിധായകൻ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ ധ്യാൻ ശ്രീനിവാസന്റെയും പ്രണവ് മോഹൻലാലിന്റെയും വര്‍ഷങ്ങള്‍ക്ക് ശേഷവും എത്തിയിരുന്നു. എല്ലാത്തരം പ്രേക്ഷകരും തൃപ്‍തിപ്പെടുത്തുന്നതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടതാണ് വൻ ഹിറ്റിലേക്ക് കുതിക്കാൻ സഹായകരമായത്. ആഗോള ബോക്സ് ഓഫീസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ ഹൃദയത്തിന്റെ ലൈഫ്‍ടൈം കളക്ഷനും മറികടന്നിരിക്കുകയാണ്. പ്രണവ് മോഹൻലാലിന്റെ ഹൃദയം 52.3 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്.

പ്രണവ് മോഹൻലാല്‍ നായകനായ വര്‍ഷങ്ങള്‍ക്ക് ശേഷം ആകെ നേടുന്നതിന്റെ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. നിവിൻ പോളി നിറഞ്ഞാടുന്ന ചിത്രവുമാണ്. ധ്യാനും നായകനായി എത്തിയിരിക്കുന്ന വിനീത് ചിത്രം സൗഹൃദത്തിന് പ്രധാന്യം നല്‍കിയിരിക്കുന്ന ഒന്നാണ്. മോഹൻലാലും ശ്രീനിവാസനും അടക്കമുള്ളവര്‍ വിനീതിന്റെ ചിത്രത്തെ പ്രശംസിച്ച്‌ എത്തിയിരിക്കുന്നു. തന്നെ ആ പഴയ കാലത്തേയ്‍ക്ക് ചിത്രം കൊണ്ടുപോയി എന്നാണ് മോഹൻലാല്‍ അഭിപ്രായപ്പെട്ടത്. സിനിമ ലോകത്തെ പല സംഭവങ്ങളും ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ ഉള്‍പ്പെടുത്തിയത് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഇത് എന്ന അഭിപ്രായവും പ്രേക്ഷകരെ ആകര്‍ഷിക്കാൻ കാരണമായി. പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുമ്പോ ള്‍ വിനീത് ശ്രീനിവാസനും വര്‍ഷങ്ങളുടെ ശേഷത്തിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഗീതം നിര്‍വഹിക്കുക അമൃത് രാംനാഥാണ്. വിനീത് ശ്രീനിവാസന്റെ ഒരു ചിത്രത്തില്‍ ആദ്യമായി പ്രണവ് മോഹൻലാല്‍ നായകനായത് ഹൃദയത്തിലായിരുന്നു. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ സ്വാഭാവികമായി വലിയ പ്രതീക്ഷകളിലായിരുന്നു. മലയാളക്കരയില്‍ വലിയ ചര്‍ച്ചയായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിന്റെ വേറിട്ട ഭാവങ്ങളായിരുന്നു ചിത്രത്തില്‍ കണ്ടത് എന്നായിരുന്നു മിക്കവരുടെയും അഭിപ്രായങ്ങള്‍. അതുകൊണ്ട് പ്രണവിന്റെയും വിനീത് ശ്രീനിവാസന്റെയും ചിത്രം പ്രഖ്യാപിച്ചപ്പോഴേ വലിയ ചര്‍ച്ചയായെങ്കിലും ഇത്തവണ ധ്യാനും നിവിനും നിര്‍ണായക സംഭാവനകള്‍ നല്‍കിയപ്പോള്‍ ഹൃദയത്തിനപ്പുറത്തെ വിജയത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം കുതിക്കുകയാണ്.

Hot Topics

Related Articles