കൊല്ലാട്: കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകർന്ന് ഗൃഹനാഥന് പരിക്കേറ്റ വീട്ടിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സന്ദർശനം നടത്തി. പനച്ചിക്കാട് കൊല്ലാട് വട്ടമറ്റത്തിൽ റെജിയുടെ വീടാണ് ഇന്നു പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും തകർന്നത്. വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് വീണ് റെജിയുടെ തലയിൽ പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയിലാണ് റെജിയുടെ വീടിന്റെ മേൽക്കൂരയിൽ മരം വീണത്. മരം വീണതോടെ മേൽക്കൂര പൂർണമായും തകർന്നു. ഈ മേൽക്കൂരയിലുണ്ടായിരുന്ന ഷീറ്റ് വീണാണ് ഗൃഹനാഥന്റെ തലയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെയും കുടുംബത്തെയും പ്രദേശത്ത് നാശനഷ്ടമുണ്ടായ കുടുംബങ്ങളെയും സന്ദർശിക്കാനായാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്ഥലത്ത് എത്തിയത്. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ കൊല്ലാടും എം.എൽ.എയ്ക്ക് ഒപ്പമുണ്ടായിരുന്നു.
Advertisements