കൊല്ലം : കൊല്ലം ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ രേഖാചിത്രം വരച്ചത് സി-ഡിറ്റിലെ ആര്‍ട്ടിസ്റ്റും തിരുവനന്തപുരം സ്വദേശിയുമായ ആര്.ബി ഷജിത്തും ഭാര്യ സ്മിത എം ബാബുവും.പത്മകുമാറിനെ പിടികൂടിയപ്പോഴാണ് അയാളുടെ യഥാര്‍ഥ മുഖവുമായി ഈ രേഖാചിത്രത്തിന്റെ അതിശയിപ്പിക്കുന്ന സാമ്യത ചര്‍ച്ചയായത്. ഇതോടെ ഷജിത് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് രേഖാചിത്രത്തിന് പിന്നിലെ കരങ്ങള്‍ ആരുടേതാണെന്ന് വ്യക്തമായത്.
തങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഷജിത് പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ രാത്രി 12 മണിയായപ്പോള്‍ എ.സി.പി പ്രദീപ് സാറിന്റെ ഫോണ്‍ വന്നു. പ്രതികളുടെ രേഖാചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്സാക്ഷികളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവര്‍ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങള്‍ വെളുപ്പിന് നാല് മണിയോടെ തയാറാക്കി നല്കി.പിന്നീട് കുട്ടിയെ കണ്ടെത്തിയ ശേഷം അവളുടെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലില്‍ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നല്കി. ഇപ്പോള്‍ അന്വേഷണത്തിന് നിര്‍ണായക കാരണം ഞങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ കൂടി കാരണമായി എന്നറിഞ്ഞതില്‍ അതിയായ സന്തോഷം. കൂടെ ഉറക്കമൊഴിച്ച് നിന്ന പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിനോദ് റസ്പോണ്‍സ്, യു.എം ബിന്നി മറ്റ് സുഹൃത്തുക്കള്‍ എല്ലാവര്ക്കും നന്ദി- ഷജിത് പോസ്റ്റില്‍ പറയുന്നു.