കൊല്ലം: ദേശീയ പാതയിൽ ശക്തികുളങ്ങരയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് വാനിൽ ഇടിച്ചു കയറി വാൻഡ്രൈവർക്ക് ദാരുണാന്ത്യം. അമിത വേഗത്തിലെത്തിയ ബസ് ഇടിച്ച് പിന്നിലേയ്ക്കു നിരക്കിയ വാനിന് അടിയിൽപ്പെട്ട് രണ്ട് ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. ദേശീയപാതാ 66ൽ കൊല്ലം ശക്തികുളങ്ങര മരിയാലയം ജങ്ഷനിലാണ് അപകടം ഉണ്ടായത്. വാനിന്റെ ഡ്രൈവറായ എറണാകുളം ഏലൂർ സ്വദേശി പുഷ്പനാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ വാനുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് സി.സി. ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ വാനും ചവറയിൽ നിന്ന് വന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ചവറ ഭാഗത്തു നിന്നും എത്തിയ ബസ് അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കുകയായിരുന്നുവെന്നു വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. സ്വകാര്യ ബസിന്റെ അമിത വേഗമാണ് വില്ലനായി മാറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബസ് ഇടിച്ച് പിന്നിലേയ്ക്കു തെറിച്ച വാനിന് അടിയിൽ രണ്ടു ബൈക്ക് യാത്രക്കാർ കുരുങ്ങി. ഭാഗ്യം കൊണ്ടു മാത്രമാണ് ഇരുവരും രക്ഷപെട്ടത്. അപകടത്തിൽ ബസ് യാത്രക്കാരായ 19 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഈ മേഖലയിൽ സ്വകാര്യ ബസുകളുടെ അമിത വേഗം പതിവാണ്. ഇതാണ് അപകടത്തിനു കാരണമായതെന്നാണ് പൊലീസ് പറയുന്നത്.