കൊല്ലം : പതിനാറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കൊല്ലം ഫസ്റ്റ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് (പോക്സോ) കോടതിയാണ് പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചത്. വെളിയം കോളനി സുജിത്ത് ഭവനില്‍ സുജിത്തി (27) നെയാണ് ശിക്ഷിച്ചത്. പ്രേമം നടിച്ച് വശീകരിച്ച് അതിജീവിതയെ പ്രതി ബന്ധുവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ വിനോദ് ചന്ദ്രൻ, പ്രദീപ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ പോലീസ് അന്വേഷിച്ച കേസില്‍ കൊല്ലം ഫസ്റ്റ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷൻ ഭാഗത്ത് നിന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോജാ തുളസീധരൻ, അഡ്വ. അഞ്ജിത രാജ് തുടങ്ങിയവര്‍ ഹാജരായി.