അന്തരിച്ച ചലച്ചിത്ര ടെലിവിഷൻ താരം കൊല്ലം സുധിയുടെ സംസ്ക്കാരം നാളെ ; മൃതദേഹം രാവിലെ 11 മുതൽ വാകത്താനം ഞാലിയാകുഴി സെന്റ് മാത്യൂസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും

പുതുപ്പള്ളി : അന്തരിച്ച ചലച്ചിത്ര ടെലിവിഷൻ താരം കൊല്ലം സുധിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ കോട്ടയത്ത് എത്തിക്കും. ശേഷം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. ചൊവ്വ പുലർച്ചെ വീട്ടിലെത്തിച്ച ശേഷം 10 മണിയോടെ പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടർന്ന് 11 ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതു ദർശനത്തിന് വയ്ക്കും. സംസ്ക്കാരം പകൽ 2 ന് റീഫോർവേഡ് പള്ളിയുടെ തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയിൽ നടക്കും.

Advertisements

Hot Topics

Related Articles