ഒരിക്കലും മരിക്കാത്ത അച്ഛന്റെ ഓർമ്മയ്ക്കായ് ; സുധിയുടെ ചിത്രം കയ്യിൽ ടാറ്റു ചെയ്ത് മകൻ രാഹുൽ

ന്യൂസ് ഡെസ്ക് : മിമിക്രി വേദികളില്‍ നിറസാന്നിധ്യമായിരുന്ന കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം മലയാളികളെ ഒന്നടങ്കം വിഷമിപ്പിച്ച വാര്‍ത്തയാണ്. സുധിയുടെ മരണം മലയാളി പ്രേക്ഷകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അംഗീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ സുധിയ്‌ക്ക് നിരവധി സിനിമയിലും വേഷങ്ങള്‍ ചെയ്യാൻ അവസരം ലഭച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ദുരിതങ്ങള്‍ക്കിടയിലും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള കഴിവ് സുധിയ്‌ക്കുണ്ടായിരുന്നു.

Advertisements

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സുധിയുടെ വേര്‍പാടില്‍ നിന്നും ഭാര്യയും രണ്ടു മക്കളും കരകയറിയിട്ടില്ല. സുധിയില്ലാത്ത ഓരോ നിമിഷവും മരണത്തിന് തുല്യമാണെന്ന് ഭാര്യ രേണു പറഞ്ഞിരുന്നു. തന്റെയൊപ്പം അച്ഛൻ ഇല്ലെന്ന ദു:ഖത്തിലാണ് സുധിയുടെ മകൻ രാഹുല്‍. ഇപ്പോഴിതാ അച്ഛന്റെ ഓര്‍മ്മ ആഗ്രഹത്തോടെ കൈയ്യില്‍ ടാറ്റൂ ചെയ്തിരിക്കുകയാണ് മകൻ. ടാറ്റൂ ചെയ്യുന്ന വീഡിയോ രാഹുല്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റാര്‍ മാജിക് വേദിയില്‍ ഒരിക്കല്‍ സുധി താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും അമ്മയില്ലാത്ത മൂത്തമകനെ വളര്‍ത്താൻ അനുഭവിച്ച വേദനകളെ കുറിച്ചും തുറന്നു പറയുന്ന വീഡിയോ വൈറലായിരുന്നു. സുധിയുടെ വിഷമങ്ങളിലും ജീവിത കഥകളും അറിഞ്ഞതോടെ ആരാധകരും സുധിയുടെ ഓരോ വളര്‍ച്ചയിലും സന്തോഷിക്കുകയായിരുന്നു. അതിനിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.