കൊല്ലം: ചടയമംഗലത്ത് അഭിഭാഷകയായ ഐശ്വര്യ ഉണ്ണിത്താന് ആത്മഹത്യ ചെയ്തത് ഭര്‍തൃ പീഡനത്തെ തുടര്‍ന്നെന്ന് സൂചന. സംഭവത്തില്‍ ഐശ്വര്യയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം സ്വദേശിയും അഭിഭാഷകനുമായ കണ്ണന്‍നായരെയാണ് കസ്റ്റഡിയിലെടുത്തത്.
ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ഐശ്വര്യ ആത്മഹത്യ ചെയ്തതെന്ന് സൂചിപ്പിക്കുന്ന ഡയറി രേഖകള്‍ പുറത്തു വന്നു. തന്റെ മരണത്തിന് കാരണം ഭര്‍ത്താവാണെന്ന് ഐശ്വര്യ കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ചായക്ക് കടുപ്പമില്ല എന്ന പേരില്‍ അമ്മയുടെ മുന്നില്‍ വെച്ച് തല്ലിയിരുന്നു തുടങ്ങി ഐശ്വര്യ അനുഭവിച്ച പീഡനങ്ങള്‍ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐശ്വര്യയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.