മൂന്ന് മാസമായി ലഹരി മരുന്ന് വാങ്ങിയിരുന്നു : കൊല്ലത്ത് എം ഡി എം എ യുമായി പിടിയിലായ സീരിയൽ നടി പാർവതി പിടിയിലായത് ഇടപാടുകാരൻ മടങ്ങിയതിന് പിന്നാലെ

കൊല്ലം : സീരിയില്‍ നടി എംഡിഎംഎയുമായി പിടിയിലായത് പരവൂരില്‍ വിതരണക്കാരന്റെ കയ്യില്‍ നിന്ന് എംഡിഎംഎ വാങ്ങി മടങ്ങിയെത്തിയതിന് പിന്നാലെ. കൊല്ലം ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തില്‍ പാർവതി എന്ന് വിളിക്കുന്ന ഷംനത്ത് (34) ആണ് പിടിയിലായത്. ഉപയോഗത്തിനായി കടക്കല്‍ സ്വദേശി നവാസില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി മടങ്ങി വന്നതായിരുന്നു യുവതി. പരവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി എട്ട് മണിയോടെ നടിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്ന് കണ്ടെത്തിയത്. സമീപ വസികളുടെ സാന്നിധ്യത്തില്‍ ആണ് പോലീസ് പരിശോധന നടത്തിയത്. സംഭവ സമയം യുവതിയുടെ ഭർത്താവും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു.മേശയ്ക്ക് ഉള്ളില്‍ 6 കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു 1.94 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തത്. തുടർന്ന് യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് വിതരണം ചെയ്ത നവാസിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മൂന്ന് മാസമായി ലഹരിമരുന്ന് വാങ്ങാറുണ്ടെന്ന് യുവതി സമ്മതിച്ചു.

Advertisements

Hot Topics

Related Articles