കൊല്ലൻകവല തൃകോവിൽ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു

പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത്‌ മൂന്നാം വാർഡിൽ കൊല്ലൻകവല തൃകോവിൽ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചതിൽ നിന്നാണ് റോഡിന്റെ നിർമ്മാണ നടക്കുക.

Advertisements

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനി മാമ്മൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സിബി ജോൺ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി കെ വൈശാഖ്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ നൈ സിമോൾ, സലി മരുതൂർ, അലക്സ്‌ ചെറുവള്ളിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles