കൊല്ലം : സമൻസ് നടപ്പാക്കാൻ 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിവിൽ പോലീസ് ഓഫീസർ വിജിലൻസ് പിടിയിലായി. കൊല്ലം എഴുകോൺ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രദീപിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. സമൻസ് നടപ്പാക്കുന്നതിനായി കൈക്കൂലി കൈപ്പറ്റുന്നതിനിടെ വിജിലൻ സംഘം ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. സമൻസ് നടപ്പാക്കാൻ 500 രൂപ കൈക്കൂലി ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് വിജിലൻസിൽ പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇദ്ദേഹത്തെ പറ്റി രഹസ്യമായി നിരീക്ഷണം നടത്തുകയായിരുന്നു. തുടർന്ന് , കൈക്കൂലി കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം പ്രദീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Advertisements