കോണത്താറ്റ് പാലം ‘ഗതാഗത യോഗ്യമാകാന്‍’  കൂടുതല്‍ വേണം 12-15 മാസം : ‘നിര്‍മ്മാണം തീരാന്‍’ കൂടുതല്‍ വേണം ‘6’ കോടി

കുമരകം :  കോണത്താറ്റ് പാലത്തിലൂടെ യാത്ര ചെയ്യാന്‍ കാത്തിരുപ്പ് നീളുന്നു , അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ – സാമ്പത്തിക അനുമതി , കരാറുകാരന്റെ പിന്മാറ്റം എന്നിവയാണ് കാത്തിരുപ്പിന് കാരണമാകുന്നത്. പാലവും അപ്രോച്ച് റോഡു നിര്‍മ്മിക്കാന്‍ ഏഴു കോടി രൂപ വകയിരുത്തിയാണ് കോണത്താറ്റ് പാലം നിര്‍മ്മാണം ആരംഭിച്ചത്. അപ്രോച്ച് റോഡിന്റെ രൂപരേഖയില്‍ വ്യത്യാസം വന്നതോടെ ഏകദേശം ആറുകോടിയിലധികം രൂപ അധികമായി ലഭിച്ചാല്‍ മാത്രമേ അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കിഫ്ബി പറഞ്ഞു. ഇരുകരകളിലുമായി 12.5 മീറ്ററിലുള്ള സ്പാനുകള്‍ (പൈലിംഗ് നടത്തി അതിന് മുകളില്‍ കൂറ്റന്‍ തൂണുകള്‍ നിര്‍മ്മിക്കുന്നത്) നിര്‍മ്മിച്ച് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പരിപൂര്‍ണ്ണമായി പൂര്‍ത്തീകരിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞത് 12 മുതല്‍ 15 മാസം വരെ സമയം ആവശ്യമാണെന്ന് കരാറുകാരന്‍ പറയുന്നു. അനുമതി ലഭിക്കാനുള്ള കാലതാമസം പാലം നിര്‍മ്മാണത്തെയും ബാധിക്കും.

Advertisements

അനുമതി ലഭിച്ചാല്‍ ഉടന്‍ നിര്‍മ്മാണം – ജി മധുസൂതനന്‍ ( എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കിഫ്ബി)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമരകത്തിന്റെ പ്രത്യേക ഭൂഘടന കണക്കാക്കിയാണ് അപ്രോച്ച് റോഡിന്റെ രൂപരേഖയില്‍ മാറ്റം വരുത്തിയത്. സ്പാനുകള്‍ (പൈലിംഗ് നടത്തി അതിന് മുകളില്‍ കൂറ്റന്‍ തൂണുകള്‍ നിര്‍മ്മിക്കുന്നത്)  സ്ഥാപിച്ചുള്ള നിര്‍മ്മാണമാണ് ഇവിടെ നടത്താന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് കിഫ്ബിയുടെ അനുമതി ലഭിക്കണം , അതിന് ശേഷം സാമ്പത്തിക അനുമതിയും ലഭിക്കേണ്ടതുണ്ട്. രൂപരേഖയ്ക്ക് അനുമതി ലഭിച്ചാല്‍ സാമ്പത്തിക അനുമതിയ്ക്ക് കാത്ത് നില്‍ക്കാതെ നിര്‍മ്മാണം ആരംഭിക്കാന്‍ കരാറുകാരനോട് ആവശ്യപ്പെടും. കോണത്താറ്റ് പാലത്തിന്റെ നിര്‍മ്മാവുമായി ബന്ധപ്പെട്ട് കിഫ്ബി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കാലതാമസം ഉണ്ടായിട്ടില്ല. നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തിലെ കൃത്യത പരിശോധിക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നുളളൂ. മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് കിഫ്ബിയുടെ ബോര്‍ഡ് യോഗം നടക്കുക അതിന്റേതായ കാലതാമസം അനുമതികള്‍ ലഭിക്കുന്നതിലും ഉണ്ടാകാം.

നിര്‍മ്മാണം സാമ്പത്തിക അനുമതി ലഭിച്ച ശേഷം മാത്രം – അലക്‌സ് പെരുമാലില്‍ ( കരാറുകാരന്‍)

കോണത്താറ്റ് പാലം പൊളിക്കും മുന്‍പ് നിര്‍മ്മിച്ച താല്‍ക്കാലിക റോഡിന്റെ തുകയില്‍ നിന്നും 25 ലക്ഷം രൂപയും സ്ലാബിന്റെ നിര്‍മ്മാണത്തിന്റെ 50 ലക്ഷം രൂപയും ഇപ്പോഴും കിട്ടാനുണ്ട്. അപ്രോച്ച് റോഡിന് കിഫ്ബിയില്‍ നിന്നും സാമ്പത്തിക അനുമതി ലഭിച്ചാല്‍ മാത്രമേ നിര്‍മ്മാണം ആരംഭിക്കൂ . നിര്‍മ്മാണത്തിന്‍െ വേഗതയെ ബാധിക്കുന്ന തരത്തിലാണ് പലപ്പോഴും ഉദ്യോഗസ്ഥ ഇടപെടലുകള്‍ നടക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ് എന്നാല്‍ ഇത് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ്.

താല്‍ക്കാലിക റോഡിലൂടെ ബസ്സുകള്‍ കടത്തി വിടണം – വി.എന്‍ ജയകുമാര്‍ ( പ്രതിപക്ഷ നേതാവ് ബി.ജെ.പി ഗ്രാമപ്പഞ്ചായത്ത് അംഗം)

പാലം നിര്‍മ്മാണം വൈകുന്നതിന്‍രെ കാരണക്കാര്‍ ആരു തന്നെ ആയാലും യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ അധികാരികള്‍ക്ക് സാധിക്കുന്നില്ല. വലിയ ബസ്സുകള്‍ കടന്നു പോകാന്‍ ബലമില്ലെന്നും , ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും പറഞ്ഞ താല്‍ക്കാലിക റോഡിലൂടെ തിരക്കേറിയ സമയത്ത് നവകേരള സദസ്സിന്റെ ബസ്സുകള്‍ യാതൊരു ഗതാഗത കുരുക്കും ഇല്ലാതെ സുഗമമായി കടന്നു പോയി , കൂടാതെ ഹോട്ടലുകളിലേയ്ക്കുള്ള 12000 ലിറ്ററിന്റെ വാട്ടര്‍ ടാങ്കറുകള്‍ , ടണ്ണുകള്‍ ഭാരം വരുന്ന തടി ലോറികള്‍  എന്നിവ സുഗമമായി കടന്നു പോകുന്ന പാലത്തിലൂടെ സര്‍വ്വീസ് ബസ്സുകള്‍ കടത്തി വിടണം. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമതിയില്‍ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്.

നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കണം – വി.എസ് പ്രദീപ് ( കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ്)

തര്‍ക്കങ്ങള്‍ പരിഹരിച്ച് പാലം നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കണം, രാവിലെ 7 മണി മുതല്‍ 10 വരെയും വൈകീട്ട് 4 മണി മുതല്‍ 7 മണി വരെയും കോട്ടയത്ത് നിന്നുള്ള അവസാന സര്‍വ്വീസുകളും താല്‍ക്കാലിക പാലത്തിലൂടെ കടത്തിവിട്ട് ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാന്‍ പഞ്ചായത്ത് അധികാരികള്‍ തയ്യാറാവണം.

Hot Topics

Related Articles