ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യൻ ഫൈനൽ : ദിവ്യ – കൊനേരു ഫൈനൽ

ബാത്തുമി (ജോർജിയ): ചരിത്രത്തില്‍ ആദ്യമായി ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക്. ദിവ്യ ദേശ്മുഖിന് പിന്നാലെ കൊനേരു ഹംപിയും ഫൈനലില്‍ കടന്നതോടെയാണ് ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യൻതാരങ്ങള്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ ഉറപ്പാക്കിയത്.ആവേശകരമായ രണ്ടാം സെമിയില്‍ ഹംപി ചൈനയുടെ ഗ്രാന്റ്മാസ്റ്റർ ലെയ് ടിൻജിയെ ടൈബ്രേക്കറില്‍ കീഴടക്കി(5-3). സെമിയിലെ രണ്ടു ഗെയിമുകളും സമനിലയിലായിരുന്നു. തുടർന്ന് ടൈബ്രേക്കറിലെ ആദ്യ രണ്ടു ഗെയിമുകളും സമനിലയിലായി. പിന്നീട് മൂന്നാം ഗെയിമില്‍ ജയിച്ച്‌ ചൈനീസ് താരം ലീഡ് നേടി. എന്നാല്‍, അടുത്ത മൂന്ന് ഗെയിമുകളും നേടി ഹംപി കിരീടപോരാട്ടത്തിന് യോഗ്യത നേടി. ആദ്യമായാണ് ഹംപി ലോകകപ്പില്‍ ഫൈനല്‍ കളിക്കുന്നത്.
ചൈനയുടെ മുൻ ലോകചാമ്ബ്യൻ ടാൻ സോംങ്കിയെ കീഴടക്കിയാണ് ദിവ്യ ഫൈനലില്‍ കടന്നത്. (1.5-0.5). ഇതോടെ, ലോകചാമ്ബ്യൻഷിപ്പ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യൻ താരമായി ദിവ്യ. ലോകചാമ്ബ്യൻഷിപ്പ് കാൻഡിഡേറ്റ് ടൂർണമെന്റിനും യോഗ്യത ഉറപ്പാക്കി. ഫൈനലിലെ ആദ്യ ഗെയിം 26-നും രണ്ടാം ഗെയിം 27-നും നടക്കും. സമനില വന്നാല്‍ 28-ന് ടൈബ്രേക്കറിലൂടെ വിജയിയെ നിശ്ചയിക്കും.

Advertisements

Hot Topics

Related Articles