കോന്നി : കോന്നി മണ്ഡലത്തിലെ ചിറ്റൂര്‍ക്കടവില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് 12 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി നല്‍കിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അച്ചന്‍കോവില്‍ ആറിന് കുറുകെയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. ഇത് കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ മലയാലപ്പുഴ, സീതത്തോട്, തണ്ണിത്തോട്, ഗവി മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കും.
Advertisements