കോന്നി : സംഹിതാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇളകൊള്ളൂർ ക്ഷേത്രത്തിൽ
2024 ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടത്തപ്പെടുന്ന അതിരാത്രത്തിൻ്റെ പ്രവർത്തനങ്ങൾക്കായി സ്വാഗതസംഘം രൂപീകരിച്ചു. ഗുരുവായൂർ തന്ത്രിമഠത്തിൽ വച്ച് നടന്ന യോഗത്തിൽ ദേശീയ പുരസ്കാര ജേതാവും ചലച്ചിത്ര സംവിധായകനുമായ വിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ തന്ത്രി ഡോ. ദിനേശൻ നമ്പൂതിരിപ്പാട് യോഗം ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ സാംസ്ക്കാരിക സാമൂഹിക മേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തി കൊണ്ട് 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
Advertisements